web analytics

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് 9 കോടിയുടെ ലഹരി വസ്തുക്കള്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത്. സാമ്പിയ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലും ആയിരുന്നു കണ്ടെത്തിയത്. ലഹരിവസ്തുക്കൾ സെനഗലില്‍ നിന്ന് എത്തിച്ചു എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. തായ്‌ലന്‍ഡ് വഴി ചെന്നൈയിലേക്ക് എത്തിച്ചുവെന്നാണ് യുവതി പറയുന്നത്.

യുവതിയെ സംശയം തോന്നിയ കസ്റ്റംസ് ലഗേജ് പരിശോധിക്കുന്ന സമയത്ത് ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. 460 ഗ്രാം കൊക്കെയ്ന്‍ പാഴ്‌സലില്‍ നിന്ന് കണ്ടെത്തി. ശേഷം യുവതിയുടെ ശരീരം പരിശോധിക്കുകയും അടിവസ്ത്രത്തില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തുകയും ചെയ്തു.

പിന്നീട് രാജീവ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ വിഴുങ്ങിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചത്. 12 കാപ്‌സ്യൂളുകളാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img