ഡിസംബര്‍ 20-നാണ് മാർക്കോ കേരളത്തില്‍ റിലീസിനെത്തിയത്
തീയറ്ററിൽ വൻ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം മാര്‍ക്കോ ഒടിടിയിലേക്ക്. 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഫെബ്രുവരി 14-ന് ആണ് ചിത്രം സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്.(Marco movie ott release date)
മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ചിത്രം വൻ വിജയം നേടി. ജനുവരി 31 മുതല്‍ ‘മാര്‍ക്കോ’ കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയത് മാർക്കോ ആണ്. 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കില്‍ മാർക്കോ ആദ്യ ദിനം നേടിയത്.
ഡിസംബര്‍ 20-നാണ് മാർക്കോ കേരളത്തില്‍ റിലീസിനെത്തിയത്. ‘മാര്‍ക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് മാർക്കോയ്ക്ക് ലഭിച്ചത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.