web analytics

കുംഭമേളയെ ചൊല്ലി പ്രതിപക്ഷ ബഹളം; ബജറ്റവതരണം തുടങ്ങി

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നേ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് ബഹളം. എന്നാൽ ബഹളത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റവതരണം തുടങ്ങി. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം.

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി പത്തുമണിയോടെ പാർലമെന്റിലെത്തി. നേരത്തേ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടിരുന്നു. നിർമലസീതാരാമന്റെ തുടർച്ചയായ എട്ടാം ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം.

നിർമല സീതാരാമൻ എന്തെല്ലാമാണു ബജറ്റിൽ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണു രാജ്യം. ആദായനികുതിയിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാർ ഉറ്റുനോക്കിയിരുന്നത്. അതേസമയം സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img