കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനകത്ത് അന്യസംസ്ഥാന തൊഴിലാളി നടത്തിയ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു.
ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദി എന്നയാളാണ് മെഡിക്കൽ കോളജിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഇയാൾ അതിക്രമം തടയാനെത്തിയ പൊലീസുകാരനെയും കുത്തി വീഴ്ത്തുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൈനക്കോളജി വാർഡിൽ ഒളിച്ച ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.