ഇടുക്കിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച പ്രതിയെ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തു. വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിന്‍ ജോസഫി(33)നെ 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ ബന്ധുക്കളെയും അയല്‍വാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഇയാൾ എക്സൈസ് യൂണിഫോം ധരിച്ച ചിത്രങ്ങൾ കാമുകി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.