web analytics

കഞ്ചാവ് കേസ്; ആർജി വയനാടനെതിരെ നടപടിയുമായി ഫെഫ്ക

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെതിരെ നടപടിയുമായി ഫെഫ്ക. രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് ഫെഫ്ക സസ്പെൻഡ്‌ ചെയ്തു. കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഫെഫ്കയുടെ നടപടി.

അതേ സമയം ആർജി വയനാടന്റെ വീട്ടിലും ബ്യൂട്ടിപാർലറിലും എക്സൈസ് സംഘം റെയ്ഡ് നടത്തിയിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകൾ എക്സൈസ് കണ്ടെത്തി. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകൾ, കഞ്ചാവ് കുരുക്കൾ എന്നിവയും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് മൂലമറ്റം എക്സൈസ് മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇയാൾ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവ് ആണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img