web analytics

ട്രംപിനു നേരെ വീണ്ടും ആക്രമണ ശ്രമം?; തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാൾ പിടിയിൽ

കലിഫോര്‍ണിയ: യുഎസ് മുൻ പ്രസിഡന്റും നിലവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാൾ പിടികൂടി. 49 കാരനായ ലാസ് വേഗസ് സ്വദേശി വെം മില്ലറെയാണ് തോക്കുകളുമായി പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.(Man arrested near Trump rally in California faces gun charges)

കാറിൽ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്കു സമീപം ചെക്ക്പോയിന്റിൽ വെച്ചാണ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് രണ്ടു തോക്കുകൾ കണ്ടെടുത്തത്. സംഭവം ഡോണൾഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെപ്പ് നടന്നിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിർത്തത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ആക്രമണം നടത്തിയ ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

Related Articles

Popular Categories

spot_imgspot_img