web analytics

‘മമ്മൂക്ക സുപ്രീം കോടതി ജസ്റ്റിസ് ആകുമായിരുന്നു, ആള് ചില്ലറപ്പെട്ട വക്കീലായിരുന്നില്ല’; മല്ലിക സുകുമാരൻ

നടനമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തതകൊണ്ടും പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. സിനിമാ നടൻ എന്നതിലുപരി വക്കീൽ കൂടിയാണ് അദ്ദേഹം. എന്നാൽ സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിതാ സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടിയിപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു എന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ.

‘മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും’- മല്ലിക സുകുമാരൻ പറഞ്ഞു.ഒ രു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇത് പറഞ്ഞത്.

എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ ആളാണ് മമ്മൂട്ടി. തുടർന്ന് രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം ആണ് അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.

 

Read Also: ‘ഭാരതം’ മാറ്റണമെന്ന് സെൻസർ ബോർഡ് നിർദേശം; പോസ്റ്ററുകളിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് അണിയറ പ്രവർത്തകർ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

Related Articles

Popular Categories

spot_imgspot_img