യാത്രകൾ ഇനി പ്രീമിയം; ‘ടൈം ഫോർ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ക്യാംപെയ്‌നുമായി മലേഷ്യ എയർലൈൻസ്
തിരുവനന്തപുരം: പ്രീമിയം യാത്രാനുഭവങ്ങളെ പുനർനിർവചിക്കുന്നതിനായി ‘ടൈം ഫോർ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ എന്ന പുതിയ ക്യാംപെയിൻ അവതരിപ്പിച്ച് മലേഷ്യ എയർലൈൻസ്. തടസ്സമില്ലാത്ത കണക്ടിവിറ്റിയും സുഖകരമായ യാത്രയും മലേഷ്യൻ ഹോസ്പിറ്റാലിറ്റിയിൽ വേരൂന്നിയ ഇൻഫ്‌ളൈറ്റ് എക്‌സ്പീരിയൻസും സമന്വയിക്കുന്ന ബിസിനസ് ക്ലാസ് യാത്രയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് ഈ ക്യാംപയിൻ തയ്യാറാക്കിയിരിക്കുന്നത്.
മലേഷ്യയെ ലോകരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന അഭിമാനകരമായ പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്. അതിനാൽത്തന്നെ യാത്രക്കാർക്ക് പ്രീമിയം യാത്രാനുഭവം ഉറപ്പാക്കുന്നതിൽ ഞങ്ങൾ പ്രതിബദ്ധരാണ്. ‘ടൈം ഫോർ പ്രീമിയം എസ്‌കേപ്പേഡ്‌സ്’ എന്ന ഈ ക്യാംപയിനിലൂടെ ദീർഘകാലമായി ഏഷ്യ പസഫിക് മേഖലയിലെ സഞ്ചാരികളുടെ തെരഞ്ഞെടുപ്പായി മലേഷ്യ എയർലൈൻസിനെ നിലനിർത്തുന്ന സുഖകരവും, സുരക്ഷിതത്വവും മികവും ഉറപ്പുനൽകുന്ന പ്രീമിയം യാത്രാനുഭവങ്ങളെ വീണ്ടും കണ്ടെത്തുന്നതിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ് ഞങ്ങൾ. മലേഷ്യ എവിയേഷൻ ഗ്രൂപ്പ് (MAG) എയർലൈൻസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ദെർസെനിഷ് അരസന്ദിരൻ പറഞ്ഞു.
സൗത്ത് ഈസ്റ്റ് ഏഷ്യ, ആസിയാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് ആഗ്‌സ്ത് 7 മുതൽ 2026 മെയ് 31 വരെയുള്ള യാത്രകൾക്കായി 47,999 രൂപ മുതൽ ആരംഭിക്കുന്ന സ്‌പെഷ്യൽ ഓൾ ഇൻ റിട്ടേൺ ബിസിനസ് ക്ലാസ് നിരക്കുകൾ ആഗസ്ത് 5 മുതൽ 20 വരെ മലേഷ്യ എയർലൈൻസ് വാഗ്ദാനം ചെയ്യുന്നു.
എന്റിച്ച് മെമ്പേഴ്‌സിന് ആഗസ്റ്റ് 5 – 6 മുതൽ ഏർളി ആക്‌സസും, എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്/മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ 5% അധിക ലാഭവും ലഭിക്കും. പ്രയോറിറ്റി ചെക്ക്-ഇൻ കൗണ്ടർ, 50 കിലോ വരെ ബാഗേജ്, ഗോൾഡൻ ലോഞ്ചിലേക്കുള്ള പ്രവേശനം എന്നിങ്ങനെ യാത്ര ആരംഭിക്കുന്ന നിമിഷം മുതൽ തന്നെ ബിസിനസ് ക്ലാസ്‌യാത്രക്കാർക്ക് പ്രീമിയം അനുഭവം ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമായി malaysiaairlines.com സന്ദർശിക്കുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
വെറും 1606 രൂപയ്ക്ക് വിമാനടിക്കറ്റ്; എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയിൽ തുടങ്ങി
മുംബയ്: വെറും 1606 രൂപയ്ക്ക് വിമാനടിക്കറ്റ് ലഭ്യമാക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്. 1606 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഫ്‌ളാഷ് സെയിൽ ആരംഭിച്ചിരിക്കുകയാണ് കമ്പനി.
നവംബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള യാത്രകൾക്കായാണ് തിരഞ്ഞെടുത്ത സെക്ടറുകളിൽ ഓഫർ നിരക്കിൽ വിമാനടിക്കറ്റ് ലഭിക്കുക. ഒക്ടോബർ 27ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിൽ നിന്ന് നേരിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് 1,456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകൾ ലഭിക്കും. കൊച്ചി- ബംഗളൂരു, ചെന്നൈ- ബംഗളൂരു റൂട്ടുകളിലും ഗുവാഹത്തി- അഗർത്തല, വിജയവാഡ- ഹൈദരാബാദ് തുടങ്ങിയ നിരവധി റൂട്ടുകളിലും ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്താൽ സൗജന്യമായി ലഭ്യമാകും.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ലോയൽറ്റി അംഗങ്ങൾക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, സീറ്റുകൾ, മുൻഗണന സേവനങ്ങൾ എന്നിവ ലോയൽറ്റി അംഗങ്ങൾക്ക് ലഭ്യമാക്കും.
മുതിർന്ന പൗരൻമാർ, വിദ്യാർത്ഥികൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, സൈനികർ, അവരുടെ ആശ്രിതർ തുടങ്ങിയവർക്കായും പ്രത്യേക ഓഫറുകൾ ഫ്‌ളാഷ് സെയിലിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ ലോയൽറ്റി അംഗങ്ങൾക്ക് 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് 50 ശതമാനം കിഴിവിൽ ടിക്കറ്റ് എടുക്കാം.
English SUmmary:
Malaysia Airlines unveils ‘Time for Premium Escapades’ campaign, combining seamless connectivity, luxurious inflight experience, and signature Malaysian hospitality for business class travelers.