web analytics

ആടുജീവിതത്തിന്റെ ഒമാൻ ഷൂട്ട്​ ഇല്ലാതാക്കിയതിന് മലയാളികൾ​, സിനിമ പ്രദർശന​ അനുമതിയും മുടക്കി; ആരോപണവുമായി ബ്ലെസി

പൃഥ്വിരാജ് നായകനായി എത്തിയ ‘ആടുജീവിതം’ സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടെന്ന് സംവിധായകൻ ബ്ലെസി. സിനിമയുടെ ഒരു ഭാഗം ഒമാനിൽ ചിത്രീകരിക്കാനിരുന്നതാണെന്നും എന്നാൽ അത് ചിലർ മുൻകൈയ്യെടുത്ത് തടഞ്ഞെന്നും ബ്ലെസി ആരോപിച്ചു. ചിത്രം പ്രദർശിപ്പിക്കാതിരിക്കാനും ഇവർ ശ്രമിച്ചെന്നും സംവിധായകൻ പറഞ്ഞു. മസ്കത്തിലെ ഒമാൻ ഫിലിം​ സൊസെറ്റിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

‘സിനിമ പ്രദർശനത്തിന്​ അനുമതി തടയാനുള്ള കാരണമായി പറഞ്ഞത് സിനിമയ്ക്ക്​ ആധാരമായ പുസ്​തകം നിരോധിച്ചതുകൊണ്ടാണെന്നാണ്. സൗദിയും കുവൈത്തും മാറ്റി നിർത്തിയാൽ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടൻ റിലീസ് ചെയ്യും,’ ബ്ലെസി പറഞ്ഞു.

അതേസമയം, ആടുജീവിതം മെയ് 10ന് ഒടിടിയിലെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററിൽ വമ്പൻ വിജയം നേടിയ ചിത്രം 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബില്‍ ഇടം നേടിയത്.

 

Read Also: അടിമുടി ദുരൂഹത; കാണാതായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img