web analytics

പുത്തൻ കാരവൻ ഇറക്കി മമ്മൂട്ടി; അത്യാഡംബര വാഹനത്തിന്റെ വിശേഷങ്ങളറിയാം

കൊച്ചി: നടൻ മമ്മുട്ടിയുടെ വാഹനപ്രേമം ആരാധകർക്കും സഹപ്രവർത്തകർക്കുമിടയിൽ വളരെ പ്രശസ്തമാണ്. 369 ഗ്യാരേജ് എന്ന് ആരാധകരും വാഹനപ്രേമികളും ഒരുപോലെ വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ വാഹനശേഖരത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ഒരു അത്യാഡംബര കാരവാനാണ്.

താരത്തിന്റെ മറ്റ് വാഹനങ്ങൾക്ക് സമാനമായി 369 എന്ന നമ്പർ തന്നെസ്വന്തമാക്കിയാണ് കാരവാനും സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. KL 07 DG 0369-ആണ് പുതിയ കാരവാനിന്റെ രജിസ്‌ട്രേഷൻ നമ്പർ.

മുമ്പുണ്ടായിരുന്ന KL 07 BQ 369 എന്ന കാരവാന് പകരമായാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗ്യാരേജിലെ രണ്ടാമത്തെ കാരവാനാണ് ഇത്. കഴിഞ്ഞ വർഷം വോൾവോയുടെ മറ്റൊരു കാരവാൻ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

സവിശേഷമായ ഇന്റീരിയറുമായാണ് പുതിയ കാരവാൻ നിരത്തിലിറക്കിയിരിക്കുന്നത്. രണ്ട് മുറികളുള്ള ഈ വാഹനത്തിന്റെ ബെഡ്‌റൂമും വിസിറ്റിങ് റൂമും പുറത്തേക്ക് എക്‌സ്റ്റെന്റ് (സ്ലൈഡ് ഔട്ട്) ചെയ്യാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

അതായത് വാഹനം നിർത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം വർധിപ്പിക്കാൻ സാധിക്കും. അത്യാഡംബര കാറുകളിലും മറ്റും നൽകുന്ന കലഹാരി ഗോൾഡ് നിറത്തിൽ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് ഒമ്പത് മീറ്റർ നീളമാണുള്ളത്.

എക്സ്റ്റീരിയർ ഡിസൈനിലും പുതുമയൊരുക്കിയാണ് കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇല്ലുമിനേറ്റ് ചെയ്യുന്ന എം ലോഗോയാണ് വാഹനത്തിന്റെ മുന്നിലെ പ്രധാന ആകർഷണം.

വാഹനത്തിന്പിന്നിലും എം ലോഗോ നൽകുന്നുണ്ട്. പുതുമയുള്ള ഡിസൈനിൽ തീർത്തിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പ്, വോൾവോയുടെ റിയർവ്യൂ മിററുകൾ, കണക്ടഡ് എൽഇഡി ടെയ്ൽലാമ്പ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ മികച്ച രീതിയിൽ അലങ്കരിക്കുന്നത്.

ഭാരത് ബെൻസിന്റെ 1017 ഷാസിയിലാണ് മമ്മൂട്ടിയുടെ അത്യാഡംബര കാരവൻ നിർമിക്കുന്നത്. കേരളത്തിലെ മുൻനിര കാരവാൻ നിർമാതാക്കളായ കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസാണ് മമ്മൂട്ടിയുടെ നിർദേശം അനുസരിച്ചുള്ള ഡിസൈനിൽ കാരവാൻ നിർമിച്ച് നൽകിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img