web analytics

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ അതിക്രൂര കൊലപാതകം. കാമുകന്റെ ഭാര്യയെ വീട്ടിൽ കയറി കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ 45കാരിയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

40കാരിയായ സാധന മഹേന്ദ്ര സോൻപട്കറാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഷീല സോനാർ രാവിലെ വീട്ടിൽ അതിക്രമിച്ചു കയറി ആദ്യം കഴുത്തിലും തുടർന്ന് നെഞ്ചിലുമായി നിരവധി തവണ കുത്തുകയായിരുന്നു.

രാവിലെ 9.45ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പത്തുമണിയോടെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർതൃമാതാവാണ് പ്രധാന സാക്ഷി. പ്രതിയുടെ കൈയിൽ തോക്കുപോലുള്ള വസ്തുവുണ്ടായിരുന്നുവെന്നും അത് തട്ടിപ്പറിച്ച് പുറത്തേക്ക് എറിഞ്ഞതായും അവർ മൊഴി നൽകി. തുടർന്ന് ഷീല കത്തി പുറത്തെടുത്ത് ആക്രമണം നടത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവ സ്ഥലത്ത് നിന്ന് സ്പ്രേ, ലോക്ക് തുടങ്ങിയ ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമീപവാസികൾ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്.

2017 മുതൽ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന ഷീലക്കും കൊല്ലപ്പെട്ട സാധനയുടെ ഭർത്താവിനും ഇടയിൽ അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ ബന്ധവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

English Summary
In Chhatrapati Sambhajinagar, a 45-year-old woman was taken into custody for allegedly stabbing her partner’s wife to death inside the victim’s home. Police suspect relationship disputes as the motive behind the brutal murder.

maharashtra-woman-kills-partners-wife-stabbing

Maharashtra News, Crime News, Murder Case, Mumbai, Police Investigation

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img