കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സിബിഐ അന്വേഷണം; വ്യാജമദ്യത്തിനു നേരെ കണ്ണടച്ചു; തമിഴ്‌നാട് സർക്കാരിനെയും പോലീസിനെയും വിമർശിച്ച് കോടതി

ചെന്നൈ: 68 പേർ ദാരുണമായി കൊല്ലപ്പെട്ട കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിഷമദ്യദുരന്തം ഉണ്ടായ സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെയും പോലീസിനെയും കോടതി വിമർശിച്ചു.

വ്യാജമദ്യത്തിന്റെ ഒഴുക്ക് പോലീസ് അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കള്ളക്കുറിച്ചിയിൽ വ്യാജമദ്യത്തിനു നേരെ പോലീസ് കണ്ണടച്ചെന്ന് വിമർശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ചൂണ്ടിക്കാട്ടി.

ആകെ 68 പേരാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചത്. പിഎംകെ, എഐഎഡിഎംകെ, ബിജെപി നേതാക്കൾ നൽകിയ വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്.

വ്യാജമദ്യ വില്പനയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളിൽ ഒരാഴ്ച മുൻപ് റിപ്പോർട്ടുണ്ടായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

Other news

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

Related Articles

Popular Categories

spot_imgspot_img