web analytics

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ തയാറല്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍.

ഈ പ്രസ്താവനയെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്നും, എന്നാല്‍ നിരുപാധികമായി മാപ്പ് പറയുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി വിധി ജയിലിലേക്കാണ് നയിക്കുന്നതെങ്കില്‍ അത് സന്തോഷപൂര്‍വം സ്വീകരിക്കുമെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുകളും കോടതിയും തനിക്ക് പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥി കാലത്ത് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും, എന്‍ജിഒ–അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ടെന്നും ബാലന്‍ ഓര്‍മ്മിപ്പിച്ചു.

മന്ത്രി ആയിരുന്ന സമയത്ത് തന്നെതിരെ ഉണ്ടായിരുന്ന ഒരു പ്രധാന കേസില്‍ ഒറ്റപ്പാലം കോടതി രണ്ടര വര്‍ഷം ശിക്ഷ വിധിച്ചിരുന്നുവെന്നും, എന്നാല്‍ പിറ്റേദിവസം തന്നെ ശിക്ഷയ്ക്ക് സ്റ്റേ വാങ്ങിയതായും അദ്ദേഹം പറഞ്ഞു.

ആ കേസിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ബാലന്‍ വ്യക്തമാക്കി.

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും, തന്നെക്കും തന്റെ പാര്‍ട്ടിക്കുമെതിരേ പൊതുസമൂഹത്തില്‍ അപകീര്‍ത്തി സൃഷ്ടിക്കാനായി പരപ്രേരണയോടെ കെട്ടിച്ചമച്ചതാണെന്നും എ കെ ബാലന്‍ ആരോപിച്ചു.

താനൊരു ന്യൂനപക്ഷ വിരുദ്ധനാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, 60 വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന തന്റെ പൊതുപ്രവര്‍ത്തന ജീവിതം അതിന് സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എ കെ ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്. വര്‍ഗീയ കലാപം നടത്തിയെന്ന പരാമര്‍ശം തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary

CPI(M) leader A.K. Balan has refused to apologise for his statement that Jamaat-e-Islami would control the Home Department if the UDF comes to power. Responding to a legal notice demanding ₹1 crore in damages, Balan said he would reply legally but would neither apologise nor pay compensation, adding that he is prepared to face jail if required.

ak-balan-refuses-apology-jamaat-e-islami-legal-notice

AK Balan, CPI(M), Jamaat-e-Islami, UDF, legal notice, political controversy, Kerala politics, Palakkad news

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img