web analytics

സഹികെട്ട നാട്ടുകാർ തോക്കുമായിറങ്ങി; അമരമ്പലത്ത് ഒറ്റദിവസം ചത്തുവീണത് 25 കാട്ടുപന്നികൾ

കാട്ടുപന്നികളെക്കൊണ്ട ജീവിതം ദുസ്സഹമായപ്പോൾ പൂക്കോട്ടുംപാടം അമരമ്പലത്ത് തോക്കുമായിറങ്ങി വേട്ടക്കാർ. പഞ്ചായത്തിലെ വിവിധ മേഖലകളിൽ എം.പാനൽ ഷൂട്ടർമാരാണ് 25 കാട്ടുപന്നികളെ വേട്ടയാടി കൊന്നത്.

പ്രദേശത്ത് രാപ്പകൽ ഭേദമില്ലാതെ കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു. ഇത് കർഷകരുടെ പ്രതിഷേധത്തിനും കാരണമായി. തുടർന്നാണ് പഞ്ചായത്ത് ഇടപെടലിൽ വനം വകുപ്പിന്റെ അനുമതിയോടെ പന്നികളെ വേട്ടയാടി കൊന്നത്.

കൃഷി നശിപ്പിക്കുന്നതിന് പുറമെ പ്രദേശവാസികളെയും കാട്ടുപന്നികൾ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. എം.പാനൽ തോക്ക് ലൈസൻസ് കൈവശമുള്ളവരും ഡിഎഫ്ഓയുടെ എംപാനൽ ലിസ്റ്റിൽ ഉള്ളവരുമാണ് പ്രദേശത്ത് പന്നിവേട്ട നടത്തിയത്. കണക്കെടുപ്പിന് ശേഷം കാട്ടുപന്നികളെ വനത്തിൽ സംസ്‌കരിച്ചു.

‘യുകെയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം, ഏജൻസി നടത്തിയ സമൂഹമാധ്യമ തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ…! ഈ തട്ടിപ്പ് സൂക്ഷിക്കുക:

വീസത്തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവർക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. ഏജൻസി സമൂഹമാധ്യമം വഴി നടത്തിയ തട്ടിപ്പിനെക്കുറിച്ച് മലയാളികളായ 4 പേരടക്കം 130 പേർ നൽകിയ പരാതിയിൽ, മുംബൈ പൊലീസ് കേസെടുത്തു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻസി ആണ് തട്ടിപ്പ് നടത്തിയത്. . 5 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. ഇവരെ ഏകോപിപ്പിച്ച്, ഒരുമിച്ചു പരാതി നൽകുകയായിരുന്നു. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നു തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.

തട്ടിപ്പിനിരയായ മലയാളികളിലൊരാൾ പറയുന്നത്….

കഴിഞ്ഞവർഷം ജൂണിലാണ്, സമൂഹമാധ്യമത്തിലൂടെ ഈ സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലും ഗൂഗിളിലും സ്ഥാപനത്തിനു മികച്ച റേറ്റിങ്ങും റിവ്യൂവുമായിരുന്നു. ലക്സംബർഗിലേക്കുള്ള വീസയ്ക്കു വേണ്ടി 3.5 ലക്ഷം രൂപ നൽകി.

ഇതിനു ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണു റജിസ്റ്റർ ചെയ്തത്. മുംൈബ മലാട് വെസ്റ്റിലാണ് ഓഫിസ്. ഓഫർ ലെറ്ററും കോൺട്രാക്റ്റ് രേഖകളുമൊക്കെ കൃത്യസമയത്തു തന്നെ കിട്ടി. കോൺട്രാക്റ്റ് ഒപ്പിട്ട ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടിയില്ലാതായപ്പോഴാണു സംശയം തോന്നിയത്.

തുടർന്ന്, ഏജൻസിയിൽ വിളിച്ചു നോക്കിയെങ്കിലും പരുഷമായാണ് അവർ മറുപടി നൽകിയത്. പിന്നീട്, അവർ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മലയാളികളടക്കം ഒട്ടേറെ പേരെ ഇവർ വഞ്ചിച്ചതായി മനസ്സിലായത്. യുവാവ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

Related Articles

Popular Categories

spot_imgspot_img