പാലക്കാട്: നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി അപകടം. ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയിരുന്ന യുവതി മരിച്ചു. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്.(Lorry accident in palakkad; woman died)
പാലക്കാട് ചിറ്റൂരിലാണ് സംഭവം. ആലാംകടവിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഇറച്ചിക്കോഴി കയറ്റിവന്ന ലോറിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിഞ്ഞത്.
പാർവതിയ്ക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.