മലപ്പുറം: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിലാണ് ദാരുണ സംഭവം നടന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.(Lorry accident in malappuram; one death)
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം നടന്നത്. നമസ്ക്കാരം കഴിഞ്ഞുവരുന്ന ആളാണ് അപകടത്തിൽ പെട്ടത്. കരിങ്കൽ കയറ്റി വന്ന ലോറി ഇയാളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഏറെ നേരം ലോറിക്കടിയിൽ കുടങ്ങിക്കിടന്ന ഇയാളെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്.
എന്നാൽ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് പനയമ്പാടത്തും സമാനമായ രീതിയിൽ അപകടം സംഭവിച്ചിരുന്നു. സിമൻ്റ് ലോറി പതിച്ച് 4 വിദ്യാർത്ഥിനികൾക്കാണ് ജീവൻ നഷ്ടമായത്.