web analytics

തെളിയാത്ത സിഗ്നൽ ലൈറ്റുകളും കണ്ണടച്ച ക്യാമറകളും; അമിതവേഗം കണ്ടെത്താൻ വെച്ച ക്യാമറകളിൽ 300 എണ്ണം നശിച്ചു; ഇനി ബാക്കിയുള്ളത് എഐ ക്യാമറകൾ മാത്രം; അതും അവതാളത്തിൽ

തിരുവനന്തപുരം : മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും പ്രവർത്തിക്കുന്നില്ല.

അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണവും കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവയെ തുടർന്ന് നശിച്ചു.

ബാക്കിയുള്ള നൂറെണ്ണത്തിൻ്റെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും നിലവിൽ സജ്ജീകരണമില്ലെന്നാണ് റിപ്പോർട്ട്.

അപകടമരണങ്ങൾ കൂടിയപ്പോൾ 2013ലാണു പൊലീസ് ‘100 സിസ്റ്റം പ്രോജക്ട്’ എന്ന പേരിൽ, ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ച 50 സ്ട്രെച്ചുകളിലായി അമിതവേഗം കണ്ടെത്താൻ 100 ക്യാമറകൾ സ്ഥാപിച്ചത്.

കെൽട്രോൺ വഴിയുള്ള പദ്ധതിക്കു 40 കോടി രൂപയായിരുന്നു മുതൽ മുടക്ക്. ഇതിൽ ഇപ്പോൾ 25 ക്യാമറകൾ മാത്രമാണു പ്രവർത്തിക്കുന്നത്. 2 വർഷം സർവീസ് ചെയ്തതിന്റെ തുക കുടിശികയായതോടെ മോട്ടർ വാഹനവകുപ്പ് വിവിധ കാലങ്ങളിലായി സ്ഥാപിച്ച ക്യാമറകളിൽ നല്ലൊരു പങ്കും പ്രവർത്തനരഹിതമായി.

3 വർഷമാണു ക്യാമറകളുടെ വാറന്റിയെങ്കിലും 7 വർഷം വരെ കെൽട്രോൺ പരിപാലിച്ചിരുന്നു. എന്നാൽ സർക്കാർ വാർഷിക പരിപാലന കരാർ(എഎംസി) വയ്ക്കാതിരുന്നതോടെ 2022ൽ പരിപാലനം നിലച്ചെന്നാണ് റിപ്പോർട്ട്. എഐ ക്യാമറകൾക്കു മാത്രമാണു പരിപാലന കരാർ നിലവിലുള്ളത്.

ജംക്‌ഷനുകളിൽ കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ സിസ്റ്റത്തിന്റെയും സ്ഥിതിയും സമാനമാണ്. 300 ജംക്‌ഷനുകളിൽ സ്ഥാപിച്ചതിൽ 120 എണ്ണം മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ.

2022 മുതൽ റോഡ് സുരക്ഷാ അതോറിറ്റി വർക്ക് ഓർഡർ നൽകാത്തതിനാൽ കേടായ ഭാഗങ്ങളൊന്നും മാറ്റിവയ്ക്കാൻ കഴിയുന്നില്ലന്നൊണ് വിവരം. അവശേഷിക്കുന്ന 120 സിഗ്നൽ സിസ്റ്റം 3 വർഷത്തേക്കു കൂടി പരിപാലിക്കാൻ പൊലീസ് വഴി കെൽട്രോൺ നൽകിയ പ്രപ്പോസൽ ഒരുവർഷമായി റോഡ് സുരക്ഷാ അതോറിറ്റിയിൽ തന്നെ പൊടിപിടിച്ച് ഇരിക്കുകയാണ്. ഇവയുടെ പരിപാലനവും അവസാനിപ്പിച്ചിരിക്കുകയാണ് മാത്രമല്ല ഒരു വർഷത്തേക്ക് ഒരു കോടി രൂപ മാത്രമാണ് ആവശ്യമെന്നിരിക്കെയാണു സർക്കാർ ഉഴപ്പിയത്.

ഏറെ വിവാദങ്ങൾക്കിടെ, കൊട്ടിഘോഷിച്ചു തുടങ്ങിയ എഐ ക്യാമറകളെയും സർക്കാർ കൈവിട്ടു. പദ്ധതിയുടെ മൂലധന തിരിച്ചടവിനും പരിപാലനത്തിനുമായി 3 മാസത്തിലൊരിക്കൽ മോട്ടർ വാഹന വകുപ്പ് 11.79 കോടി രൂപ വീതം കെൽട്രോണിനു നൽകണമെന്നായിരുന്നു കരാർ. എന്നാൽ 2023 ജൂണിൽ പ്രവർത്തനം തുടങ്ങിയ പദ്ധതിയുടെ അവസാന 2 ഗഡുക്കൾ മുടങ്ങിയതോടെ അതും അവതാളത്തിലായി. 23.5 കോടി രൂപയാണ് ഈയിനത്തിൽ കെൽട്രോണിനു കുടിശിക.

spot_imgspot_img
spot_imgspot_img

Latest news

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Other news

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ദാരുണ മരണം; കൂരാച്ചുണ്ടിലെ സംഭവം ഇങ്ങനെ

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി...

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അലർട്ടുകളും വിവരങ്ങളും

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ...

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ രാഷ്ട്രീയ ട്വിസ്റ്റ്

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ...

എസ്.എസ്.ബി ജവാൻ്റെ മരണം കൊലപാതകമോ ആത്മഹത്യയോ? കണ്ണൂരിലെ ദാരുണ സംഭവത്തിൽ ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

എസ്.എസ്.ബി ജവാൻ്റെ മരണം കൊലപാതകമോ ആത്മഹത്യയോ? കണ്ണൂരിലെ ദാരുണ സംഭവത്തിൽ ചക്കരക്കൽ പൊലീസ്...

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img