ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യ സംഖ്യം. 228 സീറ്റിലാണ് ഇന്ത്യ സംഖ്യം ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യ സഖ്യം ശക്തമായി തിരിച്ചു വരികയായിരുന്നു. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുന്നത്.
അതേസമയം 292 സീറ്റിന്റെ ലീഡാണ് എൻഡിഎക്ക് ഉള്ളത്. ഭരണം പിടിക്കാൻ 272 സീറ്റുകളാണ് വേണ്ടത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മികച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ഒരു ഘട്ടത്തിൽ ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും വൻ ലീഡിലാണ് മുന്നേറുന്നത്. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്.
Read Also: കേരളം വലത്തേക്ക്; എൽഡിഎഫ് കിതക്കുന്നു; എൻഡിഎ അക്കൗണ്ട് തുറക്കുന്നു
Read Also: ടീച്ചറമ്മയെ കേരളം കൈവിട്ടോ? വടകരയിൽ വൻ ലീഡുമായി ഷാഫി പറമ്പിൽ
Read Also: ‘മോദി ഗ്യാരന്റി’ ഏറ്റില്ലെന്ന് ഫലസൂചനകൾ; ഇടിഞ്ഞ് ഓഹരി വിപണി