web analytics

ബസ് സ്റ്റാൻ്റിൽ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലക്കപ്പാറ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഷാജുവിനെ നാട്ടുകാർ പിടികൂടി

തൃശൂര്‍: ബസ് സ്റ്റാൻ്റിൽ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി.

മലക്കപ്പാറ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഷാജുവിനെയാണ് മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാർഥിനിയോട്ലൈംഗികാതിക്രമം കാട്ടിയതിന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു തന്നോട് മോശമായി
പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. അവിടെ വച്ച് സി.പി.ഒ ഷാജു അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുട്ടി ഒച്ച വയ്‌ക്കുകയായിരുന്നു.

കുട്ടി കരയുന്നത് കണ്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ തടഞ്ഞു നിർത്തി . നാട്ടുകാര്‍ തന്നെ ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി സി പി ഒ നെ കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img