പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തു.
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടിയാണ് കൂട്ടി ചേർത്തത്. ഇതു സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് വിദ്യാർഥിനികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
അമ്മുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.
നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ വിദ്യാർഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിമരിച്ചത്.