web analytics

ഇന്ത്യ-പാക് സംഘർഷം: ശ്രീനഗർ അടക്കമുള്ള ആ 32 വിമാനത്താവളങ്ങൾ തുറക്കുന്നു

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഈ വിമാനത്താവളങ്ങളിൽ യാത്രാ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് മെയ് ഒമ്പതിനാണ് രാജ്യത്തെ 32 എയർപോർട്ടുകൾ താൽക്കാലികമായി അടച്ചത്. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്.

മൂന്നു ദിവസത്തിന് ശേഷമാണ് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളങ്ങൾ വീണ്ടും തുറക്കുന്നത്. ശ്രീനഗർ, അമൃത്സർ തുടങ്ങിയ എയർപോർട്ടുകൾ പാകിസ്ഥാൻ സൈന്യം ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അതിർത്തി മേഖലകളിലെ എയർപോർട്ടുകൾ താത്കാലികമായി അടച്ചത്.

യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. സാധാരണ പ്രവർത്തനങ്ങളിലേക്ക് സുഗമമായി മടങ്ങുന്നത് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്ന് അധികൃതർ അറിയിച്ചു.

റഷ്യ – യുക്രൈൻ യുദ്ധം അവസാനിച്ചേക്കും; നേരിട്ടുള്ള ചർച്ചക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ച് സെലൻസ്കി

റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കാൻ കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനായി നേരിട്ടുള്ള സമാധാന ചർച്ച എന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി അം​ഗീകരിച്ചു.

ഇതോടെയാണ് റഷ്യ – യുക്രൈൻ യുദ്ധത്തിന് വിരാമമിടാനുള്ള സാധ്യതകൾ തെളിഞ്ഞത്. തുർക്കിയിലെ ഇസ്താംബുളിൽ വ്യാഴാഴ്ച്ചയാണ് റഷ്യ – യുക്രൈൻ സമാധാന ചർച്ച നടക്കുന്നത്.

വെടിനിർത്തൽ പ്രഖ്യാപിച്ചശേഷമേ ചർച്ചയുള്ളൂവെന്ന നിലപാട് മാറ്റിയാണ് സെലെൻസ്കിയുടെ പുതിയ പ്രഖ്യാപനം.

വെടിനിർത്തലിന് കാത്തുനിൽക്കേണ്ടതില്ലെന്നും ചർച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സെലെൻസ്കിയോട് ആവശ്യപ്പെട്ടിരുന്നു.

ചർച്ചയ്ക്ക് മുന്നോടിയായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സെലെൻസ്കി മുന്നോട്ടുവച്ചിട്ടുണ്ട്.

2022 ഫെബ്രുവരിയിലാണ് റഷ്യ, യുക്രൈനെതിരായ യുദ്ധം തുടങ്ങിയത്. ഇതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾവിജയം കണ്ടിരുന്നില്ല.

മുൻ ഉപാധികളില്ലാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് യുക്രൈൻ തയ്യാറാകണമെന്നും സമാധാനചർച്ചകൾ വീണ്ടും തുടങ്ങാനുള്ള നിർദ്ദേശം വ്യാഴാഴ്ച തന്നെ മുന്നോട്ട് വച്ചതായും പുടിൻ മാധ്യമങ്ങളിലൂടെ അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യൻ ശ്രമത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സെലൻസ്കി സ്വാഗതം ചെയ്തു.

ഏതൊരു യുദ്ധം നിർത്തുന്നതിലെയും ആദ്യ നടപടി വെടിനിർത്തലാണെന്ന് അഭിപ്രായപ്പെട്ടു. റഷ്യ നാളെ മുതൽ തന്നെ സമ്പൂർണ്ണവും നീണ്ടു നിൽക്കുന്നതും വിശ്വാസയോഗ്യവുമായ വെടിനിർത്തൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

Related Articles

Popular Categories

spot_imgspot_img