web analytics

റോഡ് മോശം, നടുവൊടിഞ്ഞു; നഷ്ടപരിഹാരമായി അരകോടി വേണം; വക്കീൽ നോട്ടീസ് അയച്ച് യുവാവ്

ബെംഗളൂരു: പൊട്ടിപൊളിഞ്ഞ കുണ്ടും കുഴിയുമുള്ള റോഡുകൾ പലപ്പോഴും പലരുടെയും നടുവൊടിക്കാറുണ്ട്. എന്നാൽ, ഇത്തരം റോഡിലൂടെ സഞ്ചരിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അതോറിറ്റിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഒരാൾ.

ബിബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരെ പാലിക)യ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത് ബെംഗളൂരുവിലെ റിച്ച്‌മോണ്ട് ടൗണിലെ താമസക്കാരനായ ദിവ്യകിരണ്‍ ആണ്.

റോഡിലെ ആഴത്തിലുള്ള കുഴികള്‍, പൊട്ടിപ്പൊളിഞ്ഞതും നിരപ്പില്ലാത്തതുമായ വഴികള്‍, വണ്ടി ഓടിക്കാന്‍ കഴിയാത്ത വിധമുള്ള റോഡുകള്‍ ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിരക്ഷിക്കുന്നതില്‍ ബിബിഎംപി സമ്പൂര്‍ണമായി പരാജയപ്പെട്ടു. നികുതിയൊടുക്കുന്ന പൗരനായിരുന്നിട്ടു കൂടിയും തനിക്ക് നിരന്തര ശാരീരിക ബുദ്ധിമുട്ടുകളും മനഃപ്രയാസവും നേരിടേണ്ടി വന്നെന്ന് ദിവ്യകിരണ്‍ ആരോപിക്കുന്നു.

കടുത്ത കഴുത്തുവേദനയും നടുവേദനയും ദിവ്യകിരണിനുണ്ട്. അപകടകരമായ റോഡിലൂടെയുള്ള യാത്രയാണ് ഇതിന് കാരണം. വേദനകളെ തുടര്‍ന്ന് അഞ്ചുവട്ടം ഓര്‍ത്തോപീഡിക് സ്‌പെഷലിസ്റ്റുകളെ കാണേണ്ടി വന്നെന്നും നാലുവട്ടം സെയ്ന്റ് ഫിലോമിന ആശുപത്രിയില്‍ അടിയന്തരമായി പോകേണ്ടി വന്നു എന്നും ഇയാൾ പറയുന്നു.

കടുത്ത വേദനയില്‍ നിന്ന് മോചനം നേടാന്‍ ഇഞ്ചക്ഷനുകളും ചികിത്സയും സ്വീകരിക്കേണ്ടി വന്നു, വക്കീല്‍ നോട്ടീസില്‍ ദിവ്യകിരണ്‍ ആരോപിക്കുന്നുണ്ട്. വേദന കൊണ്ട് കരഞ്ഞുപോയിട്ടുണ്ടെന്നും ഉറക്കം നഷ്ടമായിട്ടുണ്ടെന്നും ഉത്കണ്ഠയും മനഃക്ലേശവും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യകിരണ്‍ ആരോപിക്കുന്നു.

ഇതൊക്കെ തന്റെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥകാരണം ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. കാറുകളിലുള്ള യാത്ര പോലും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇത് തന്റെ സഞ്ചാരത്തെയും സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുന്നുണ്ട്. അത് വ്യക്തിപരവും തൊഴില്‍പരവുമായ ചുമതലകളെ ബാധിക്കുന്നുണ്ടെന്നും ദിവ്യകിരണ്‍ പറയുന്നു.

ചികിത്സാച്ചെലവുകള്‍ (കഴിഞ്ഞുപോയതും ഇനി പ്രതീക്ഷിക്കുന്നതും), വൈകാരിക സംഘര്‍ഷവും മനക്ലേശവും, ശാരീരിക ബുദ്ധിമുട്ടുകള്‍, സാധാരണജീവിതം സാധിക്കാത്തതിലുള്ള നഷ്ടം, വൈദ്യസഹായം തേടിയുള്ള യാത്രകള്‍, പൊതുറോഡുകള്‍ സംരക്ഷിക്കുന്നതില്‍ ബിബിഎംപിയ്ക്കുണ്ടായ പരാജയത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ എല്ലാത്തിനും ചേർത്ത് അന്‍പതു ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്നാണ് ദിവ്യകിരണ്‍ ബിബിഎംപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, വക്കീല്‍ നോട്ടീസ് അയച്ചതിന് ചെലവായ പതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെടുന്നു. ബിബിഎംപിയില്‍ നിന്ന് മറുപടി ലഭിക്കാത്ത പക്ഷം തുടര്‍ നടപടികളിലേക്കും ക്രിമിനല്‍ കേസിലേക്കും കടക്കുമെന്നും ദിവ്യകിരണ്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി മഴയെത്തുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്ന് കേന്ദ്ര...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ ചെന്നൈ: മലയാളി താരം...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

നെട്ടൂരിൽ രാത്രിയാത്രക്കാരെ ഭയപ്പെടുത്തിയ യുവാവ് പിടിയിൽ

കൊച്ചി: കൊച്ചി നഗരത്തെ മുൾമുനയിൽ നിർത്തി രാത്രികാലങ്ങളിൽ റോഡിൽ അഴിഞ്ഞാടിയിരുന്ന യുവാവിനെ...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം തിരുവനന്തപുരം: അക്ഷയ തൃതീയ...

Related Articles

Popular Categories

spot_imgspot_img