web analytics

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്:കൊയിലാണ്ടി നിയമസഭാംഗം കാനത്തിൽ ജമീല (59) അന്തരിച്ചു.

അർബുദബാധിതയായി ചികിത്സയിൽ കഴിയുന്ന ജമീല കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ ആറുമാസമായി ആരോഗ്യപ്രശ്നങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു.

2021-ലെ തിരഞ്ഞെടുപ്പിൽ 8472 വോട്ടുകൾക്ക് ഭൂരിപക്ഷ വിജയം

2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.

തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി.

രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി തെരഞ്ഞെടുത്തു.

കട്ടപ്പനയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഡിസംബർ 3ന്: പ്രമേഹം മൂലമുള്ള കണ്ണുരോഗങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങൾ

2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.

പൊതുജനപ്രശ്നങ്ങളെ നേരിട്ട് കേൾക്കുകയും ഇടപെടലിലൂടെ പരിഹാരം കാണുന്നതിനുമുള്ള അവരിലെ പ്രതിബദ്ധതയാണ് പാർട്ടിയിലും പൊതുസമൂഹത്തിലും ബഹുമാനം നേടിക്കൊടുത്തത്.

2017 മുതൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ജമീല, ജനാധിപത്യ മഹിളാ അസോസിയേഷനിൽ ജില്ലാ ഭാരവാഹിയുമായും പ്രവർത്തിച്ചു.

വനിതാ ശക്തീകരണത്തിൽ നിർണായക സംഭാവന

സ്ത്രീകളുടെ ഉയർച്ചയ്ക്കും സമൂഹനന്മയ്ക്കും വേണ്ടി പ്രവർത്തിച്ച നേതാവിന്റെ തിടുക്കപ്പെട്ട വിടവാങ്ങൽ കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ ഏറെ ദുഃഖത്തിലാഴ്ത്തുകയാണ്.

കുട്ടിയാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി. കെ. ആലിയുടേയും മറിയത്തിന്റെയും മകളായ ജമീലയുടെ ഭർത്താവ് കെ. അബ്ദുറഹ്മാൻ.

മക്കൾ: ഐറിജ് റഹ്മാൻ (USA), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.

English Summary

Kanathil Jameela, the CPI(M) MLA from Koyilandy, passed away at 59 while undergoing treatment for cancer in Kozhikode. A prominent grassroots leader, she served in multiple key roles including Panchayat President, Block President, and District Panchayat President before winning the 2021 Assembly election with a strong majority. Her death is a major loss to Kerala’s political and social landscape.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img