കോട്ടയം: ഓടുന്ന ബസിൽ ഡ്രൈവർക്ക് മർദ്ദനം. ഇന്ന് വൈകിട്ട് 7 മണിയോടെ കോട്ടയത്ത് ആണ് സംഭവം. ബസ് വൈകിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
ചങ്ങനാശേരി – ബംഗ്ളൂരു റൂട്ടിൽ ഓടുന്ന രുഗ്മ ബസിലെ ഡ്രൈവർ അജിത്തിനാണ് പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ചിങ്ങവനം കോടിമത പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് യാത്രക്കാരാണ് അജിത്തിനെ ആക്രമിച്ചതെന്നാണ് വിവരം.
വൈകുന്നേരം 6.40നാണ് ബസ് ചിങ്ങവനത്ത് എത്തേണ്ടത് എന്നാൽ ഗതാഗത കുരുക്കിനെ തുടർന്ന് ബസ് സമയത്ത് സ്റ്റോപ്പിൽ എത്തിയില്ല.
യാത്രക്കാരിൽ ഒരാൾ ചിങ്ങവനത്തും മറ്റൊരാൾ കോടിമതയിൽ നിന്നും സീറ്റ് ബുക്ക് ചെയ്തിരുന്നു.
ബസ് എടുക്കുന്നതിനെ പറ്റി ഡ്രൈവറോട് വിവരം തേടിയപ്പോൾ, “ഗതാഗത കുരുക്ക് കാരണം ബസ് ഇപ്പോൾ ചങ്ങനാശ്ശേരിയിലാണ്, അഞ്ച് മിനിറ്റിനകം ചിങ്ങവനത്തെത്തും, പെട്രോൾ പമ്പിൽ കാത്തിരിക്കൂ” എന്ന് ഡ്രൈവർ അറിയിച്ചു.
ഫോൺ വിളികളും ‘അഞ്ച് മിനിറ്റ്’ വാഗ്ദാനവും; ശേഷമായെത്തി ആക്രമണം
എന്നാൽ ബസ് എത്തിയപ്പോൾ ആ യാത്രക്കാർ അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ “അഞ്ച് മിനിറ്റ്” പറഞ്ഞെങ്കിലും എത്തിയില്ല.
തുടർന്ന് ബസ് മുന്നോട്ടു പോയതിനുശേഷം യാത്രക്കാരുമായി വീണ്ടും ബന്ധപ്പെട്ടു, ജംഗ്ഷനിൽ കാത്തുനിന്ന് യാത്രക്കൊരെ ബസ്സിൽ കയറ്റി.
എന്നാൽ ബസിൽ കയറിയ യാത്രക്കാർ ഡ്രൈവറോട് മോശമായ രീതിയിൽ ചീത്തവിളിക്കാനും ഡ്രൈവറുടെ ചിത്രമെടുക്കാനും തുടങ്ങി .
വാക്കുതർക്കത്തിൽ നിന്ന് ക്രൂര മർദനത്തിലേക്ക്
അതേ രീതിയിൽ കോടിമതയിൽ നിന്നും കയറിയ യാത്രക്കാരും ചെയ്തു. പിന്നീട് വാക്കുതർക്കം രൂക്ഷമാകുകയും, ഡ്രൈവർ ബസ് വഴിയരികിൽ നിർത്തിയതോടൊപ്പം, സംഘം ചേർന്ന് ഡ്രൈവറെ ചവിട്ടി താഴെ ഇടുകയും ക്രൂരമായി മർദിക്കുകയും ചെയ്തും.
ലക്ഷ്മി മേനോനിനെതിരായ കേസ് റദ്ദാക്കി: പബ്ബിലെ തർക്കം ഒത്തുതീർപ്പിൽ; ഹൈകോടതിയിൽ സത്യവാങ്മൂലം
പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
English Summary
A bus driver and conductor in Kottayam were assaulted by two passengers after the bus arrived late due to traffic. Despite informing the passengers about the delay, they verbally abused the staff, filmed them, and later pulled the driver out of the bus and assaulted him.









