കൂട്ടുകറി ഇല്ലാതെ പിന്നെ എന്ത് സദ്യ

സദ്യയ്ക്ക് ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് കൂട്ടുക്കറി. വെറും പത്ത് മിനുട്ട് മതി, സദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി തയ്യാറാക്കാം. നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകൾ

∙ ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ).

∙ കടല-200 ഗ്രാം ( 6 മണിക്കൂർ കുതിർത്തത് ).

∙ രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്.

∙ മുളക് പൊടി-1 ടേബിൾ സ്പൂൺ.

∙ മഞ്ഞൾ പൊടി- 1/2 ടേബിൾ സ്പൂൺ.

∙ ഉപ്പ-പാകത്തിന്.

∙ കറി വേപ്പില-2 തണ്ട്.

∙ നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത്.

∙ വെളിച്ചെണ്ണ-3 ടേബിൾ സ്പൂൺ.

∙ നെയ്യ്-1 ടേബിൾ സ്പൂൺ.

∙ കടുക്-2 ടേബിൾ സ്പൂൺ.

∙ വറ്റൽ മുളക്- 6 എണ്ണം.

∙ ചെറിയ ജീരകം-1/2 സ്പൂൺ .

പാചകം ചെയ്യുന്ന വിധം

ഒരു പാനിൽ അരകപ്പ് വെള്ളം ഒഴിച്ചു നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞൾ പൊടിയും പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഉടഞ്ഞു പോകാതെ വെള്ളം വറ്റുന്നതു വരെ ചെറു തീയിൽ വേവിച്ചെടുക്കുക. ചിരകിയെടുത്ത നാളികേരത്തിൽ പകുതി വെള്ളം ഇല്ലാതെ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു സ്പൂൺ കടുക് താളിച്ച ശേഷം ബാക്കിയുള്ള തേങ്ങ ചേർത്ത് ചെറു തീയിൽ നല്ല ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക. അതിനുശേഷം വറുത്ത തേങ്ങയിൽ നിന്ന് രണ്ടു ടേബിൾ സ്പൂൺ മാറ്റി വച്ച് ബാക്കി തേങ്ങ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. കഷണം വെന്തു പാകമായാൽ അതിലേക്കു നാളികേരം അരച്ചതു ചേർത്ത് ഒന്ന് തിളപ്പിച്ച ശേഷം വറുത്തു പൊടിച്ച തേങ്ങയും, വറുത്തു മാറ്റിവച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അതിനു ശേഷം പാനിൽ വെളിച്ചെണ്ണയും നെയ്യും ഒഴിച്ചു ചെറിയ ജീരകം, കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ വറുത്തു കൂട്ടു കറിയിലേക്കു ചേർക്കുക. നല്ല രുചിയേറും കൂട്ടു കറി തയ്യാർ .

Read Also : ഒരു ബനാന മിൽക്ക് ഷേക്ക് കഴിക്കാം

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ 'എംപാ​ഗ്ലിഫ്ലോസിന്റെ '...

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി...

അമിത് ഷായുടെ മകനായി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: പക്ഷെ അല്പം പാളി..! അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ അനുകരിക്കാൻ...

‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: 'നാൻസി റാണി' എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ...

വികാരത്തിന് അടിമപ്പെട്ടു പോയതാ… ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ; പാർട്ടിക്ക് വഴങ്ങി പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ എ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!