web analytics

“വാടി നമുക്ക് സെൽഫി എടുക്കാം”… ചോദിക്കാൻ ചെന്ന ഭർത്താവിനെ പൊതിരെ തല്ലി; സംഭവം മറൈൻ ഡ്രൈവിൽ

കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. 

മലപ്പുറം പൊന്നാനി പുളിച്ചരം വീട്ടിൽ സുലൈമാൻ മകൻ അബ്ദുൽ ഹക്കീം(25) പൊന്നാനി ബദർ കനകത്തു വീട്ടിൽ കബീർ മകൻ അൻസാർ(28) എന്നിവരെയാണ് കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.  

മറൈൻഡ്രൈവ് അബ്ദുൽ കലാം മാർഗിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഭർത്താവും ബന്ധുക്കളും ഒന്നിച്ച് ചിലവഴിക്കുകയായിരുന്ന സ്ത്രീയോട് “വാടി നമുക്ക് സെൽഫി എടുക്കാം” എന്നു പറഞ്ഞ് ശരീരത്ത് കയറി പിടിച്ചെന്നാണ് പരാതി. 

പോരാത്തതിന് ഇത് ചോദ്യം ചെയ്ത ഭർത്താവിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

അറസ്റ്റ് ചെയ്ത പ്രതികളെ സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക്  കൊണ്ടുവരുന്ന വഴി പ്രതികൾ ജീപ്പിന്റെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു. 

ഇതേ തുടർന്ന്പിഡിപി പി ആക്ട് പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായ അബ്ദുൽ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും  അൻസാറിന് മലപ്പുറം ജില്ലയിൽ  കളവു കേസുകളും നരഹത്യാശ്രമ കേസും അടിപിടി കേസുകളും നിലവിലുണ്ട്. 

കൊച്ചി സെൻട്രൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ജയകുമാർ സിയുടെ നിർദ്ദേശാനുസരണം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ്, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അനൂപ് സി, സിപിഒ വിനു കുട്ടൻ, വിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന്  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

Related Articles

Popular Categories

spot_imgspot_img