web analytics

സ്ത്രീയുടെ പേരിൽ പുരുഷൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമാണം; പ്രിൻറിംഗിന് തൊട്ടുമുമ്പ് റെയ്ഡ്; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: വ്യാജ ആധാർ കാർഡ് നിർമ്മാണം ഒരാൾ കൂടി അറസ്റ്റിൽ. അസം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവുർ പോലീസ് അറസ്റ്റ് ചെയ്തത്. 

വ്യാജ  ആധാർ നിർമ്മാണവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഹാരിജുൽ ഇസ്ലാമിനെ നേരത്തെ പിടികൂടിയിരുന്നു. 

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുൻസിപ്പൽ കെട്ടിടത്തിൽ മൈ -ത്രി മൊബൈൽസ് എന്ന ഷോപ്പ് നടത്തി , അതിലായിരുന്നു നിർമ്മാണം’. 

ഒരു സ്ത്രീയുടെ പേരിൽ പുരുഷൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ കാർഡ് നിർമ്മിച്ച് പ്രിൻറിംഗിന് തയ്യാറെടുക്കുമ്പോഴാണ് പിടിയിലാകുന്നത്. 

വ്യാജ ആധാർഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലാപ്പ്ടോപ്പ്, ലാമിനേഷൻ മെഷീനും, കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻ്ററും, ലാമിനേഷൻ കവറുകളും, 25000 രൂപയും കണ്ടെടുത്തു. 

ഇതര സംസ്ഥാനത്തൊഴിലാളികൾക്കായിരുന്നു വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയിരുന്നത്.  വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.എം റാസിഖ്, റിൻസ്.എം തോമസ് തുടങ്ങിയവരാണ്  പ്രതിയെ പിടികൂടിയ ടീമിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img