web analytics

ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം’; തിടമ്പേറ്റിയ കൊമ്പൻ യുവാവിനെ തൊഴിച്ചു നിലത്തിട്ടു; ഉടൻ ഉരുണ്ടു മാറിയതിനാൽ ജീവൻ പോയില്ല

ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം’; തിടമ്പേറ്റിയ കൊമ്പൻ യുവാവിനെ തൊഴിച്ചു നിലത്തിട്ടു; ഉടൻ ഉരുണ്ടു മാറിയതിനാൽ ജീവൻ പോയില്ല

കൊല്ലം: കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ച് നിലത്തുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വാളത്തുംഗൽ തുണ്ടിൽ വീട്ടിൽ പി. മനോജ് (46) ആണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

 വാളത്തുംഗലിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കായി തിടമ്പേറ്റിയ ആനയാണ് മനോജിനെ പിറകുകാൽമടക്കി തൊഴിച്ചത്.

കെട്ടുകാഴ്ചയ്ക്കിടെ ഗതാഗതം നിയന്ത്രിച്ചു നിൽക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ വാളത്തുംഗൽ–കൂട്ടിക്കട റോഡിൽ അജയൻമുക്ക് സമീപത്തായിരുന്നു സംഭവം. 

ആനയുടെ വലതുവശത്ത് നിന്ന് വാഹനങ്ങൾ കടത്തി വിടുന്നതിനിടെയാണ് ആന പെട്ടെന്ന് പരിഭ്രാന്തരായി മനോജിനെ പിറകുകാലുകൊണ്ട് തൊഴിച്ചത്.

തൊഴിയേറ്റ് നിലത്തുവീണ മനോജ് ഉടൻ ഉരുണ്ടു മാറിയതിനാൽ ആനയുടെ കാൽചുവട്ടിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. 

വീഴ്ചയിൽ വയറിനും കൈകാലുകൾക്കും ചതവേറ്റു. പരിഭ്രാന്തമായതിനെ തുടർന്നാണ് ആന പ്രതികരിച്ചതെന്ന് പാപ്പാൻമാർ പറഞ്ഞു. 

പ്രധാന പാപ്പാനു പുറമെ ഒരു സഹായിയും ആനയ്ക്കൊപ്പമുണ്ടായിരുന്നു.

ഇതിന് ഏതാനും ദിവസം മുൻപ് മറ്റൊരു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയും ഈ ആനയുടെ ശരീരത്തിൽ വാഹനം തട്ടിയതിനെ തുടർന്ന് ആന കാൽമടക്കി തൊഴിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

“ആനയെ അറിഞ്ഞ് ആന കയറണം എന്നൊരു ചൊല്ലുണ്ട്. ഇത് പാപ്പാൻമാർക്കും നാട്ടുകാർക്കും ഒരുപോലെ ബാധകമാണ്. നാട്ടാന പരിപാലന ചട്ടപ്രകാരം ആനയുടെ മൂന്ന് മീറ്റർ ചുറ്റളവിൽ പാപ്പാൻമാരെയും പരിപാലകരെയും ഒഴികെ മറ്റാരും നിൽക്കരുത്. 

പരിഭ്രാന്തരായാൽ ചില ആനകൾ കാൽമടക്കി തൊഴിക്കുകയോ വാൽ കൊണ്ട് അടിക്കുകയോ ഓടിപ്പോകുകയോ ചെയ്യും. പ്രത്യേകിച്ച് പിറകുകാൽ കൊണ്ട് തൊഴിക്കുന്ന ആനകൾക്കു പിന്നിൽ പരിപാലകരുടെ സാന്നിധ്യം അനിവാര്യമാണ്” – ആനപാപ്പാൻ പ്രദീപ് ചങ്ങനാശ്ശേരി പറഞ്ഞു.

അതേസമയം, “എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. ഭാരമുള്ള എന്തോ വന്ന് എന്റെ മുകളിലേക്ക് വീണതുപോലെയാണ് തോന്നിയത്. ആളുകൾ ബഹളം വയ്ക്കുന്നത് കേട്ടു. ഉടൻ തന്നെ ഞാൻ ഉരുണ്ടു മാറി. 

കെട്ടുകാഴ്ച ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടതു മുതൽ ആനയ്ക്കു സമീപത്തായിരുന്നു ഞാൻ. കെട്ടുകാഴ്ചയുടെ അവസാനത്തിലാണ് തിടമ്പേറ്റിയ ആന വന്നത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു” – മനോജ് പറഞ്ഞു.

English Summary

A man narrowly escaped death after being kicked by a temple elephant during a festival procession in Vallathungal, Kollam.

kollam-temple-elephant-kicks-man-narrow-escape-vallathungal

Kollam, Temple festival, Elephant attack, Vallathungal, Kerala news, Festival procession, Human interest, Forest department

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img