web analytics

കേരളത്തിൻ്റെ കളപ്പുരയിൽ ഇത്രയധികം വണ്ടികളൊ? ആകെയുള്ളത് 8.20 ലക്ഷം കുടുംബങ്ങൾ; വാഹനങ്ങളുടെ എണ്ണം 12 ലക്ഷം

കേരളത്തിൻ്റെ കളപ്പുരയിൽ ഇത്രയധികം വണ്ടികളൊ? ആകെയുള്ളത് 8.20 ലക്ഷം കുടുംബങ്ങൾ; വാഹനങ്ങളുടെ എണ്ണം 12 ലക്ഷം

പാലക്കാട്: പാലക്കാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 12 ലക്ഷം കടന്നു. ഇക്കഴിഞ്ഞ 20-നാണ് ജില്ലയിൽ ആകെ വാഹനസംഖ്യ 12,03,054 ആയി ഉയർന്നത്. 

ജില്ലയിൽ 8.20 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇതിൽ 60 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു ഇരുചക്ര വാഹനമെങ്കിലും ഉണ്ടെന്നാണ് കണക്ക്. ഒന്നിലധികം വാഹനങ്ങളുള്ള വീടുകൾ 20 ശതമാനത്തിലധികമാണ്.

പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ, മണ്ണാർക്കാട്, പട്ടാമ്പി എന്നീ സബ് ആർടിഒകളുടെ പരിധിയിൽ രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, ജീപ്പ്, കാർ, വാൻ, ബസ്, ലോറി, ട്രക്ക് എന്നിവയുടെ കണക്കാണ് ഇതിൽ ഉൾപ്പെടുന്നത്.

വാഹന വിപണിയിൽ 2024നെ അപേക്ഷിച്ച് 2025ൽ 13.76 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024ൽ 76,636 വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തപ്പോൾ 2025ൽ അത് 87,883 ആയി. 

ഈ വർഷം ഇതുവരെ 3,210 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു.

കോവിഡ് കാലം മുതലാണ് ജില്ലയിൽ വാഹന വിപണിയിൽ കുതിപ്പ് തുടങ്ങിയത്. 2020–21 വർഷങ്ങളിൽ 47,600 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

 സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പനയും ഈ കാലയളവിൽ വർധിച്ചിരുന്നു.

ഇതിനിടെ, ജില്ലയിൽ ഇലക്ട്രിക് വാഹന വിപണിയും വേഗത്തിൽ വളരുകയാണ്.

 ഇരുചക്ര വാഹനങ്ങളും കാറുകളും ഉൾപ്പെടെ ജില്ലയിൽ ആകെ 47,620 ഇലക്ട്രിക് വാഹനങ്ങളുണ്ട്. കഴിഞ്ഞ വർഷം 12,719 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 3,810 കാറുകളും പുതുതായി രജിസ്റ്റർ ചെയ്തു. 

2024ൽ 8,918 ഇരുചക്ര വാഹനങ്ങളും 2,307 കാറുകളും രജിസ്റ്റർ ചെയ്തിരുന്നു.

കൂടുതൽ വാഹന നിർമാതാക്കൾ ഇലക്ട്രിക് മേഖലയിലേക്കു കടന്നതും ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് പ്രവർത്തന ചെലവ് കുറവായതുമാണ് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള തിരിവിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

ജില്ലയിലെ ആകെ വാഹനങ്ങൾ

ഇരുചക്ര വാഹനങ്ങൾ – 8,58,166

ഓട്ടോ, പെട്ടി ഓട്ടോ – 78,431

കാർ, ജീപ്പ്, വാൻ – 2,17,198

ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസ്, മിനി ബസ് – 27,431

ലോറി, ട്രക്ക് – 21,828

ആകെ – 12,03,054

2025–26ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ

ഇരുചക്ര വാഹനങ്ങൾ – 71,426

കാർ – 18,317

ബസ് (ടൂറിസ്റ്റ്, സ്വകാര്യ, മിനി ബസ് ഉൾപ്പെടെ) – 634

ലോറി, ട്രക്ക് – 716

ആകെ – 91,093

English Summary

The total number of registered vehicles in Palakkad district has crossed 1.2 million, reaching 1,203,054. The district has seen a 13.76% growth in vehicle registrations in 2025 compared to 2024. Electric vehicle registrations are also rising rapidly, with more than 47,000 EVs currently registered in the district.

palakkad-vehicle-count-crosses-12-lakh-ev-market-growing

Palakkad, Vehicle Registration, Kerala Transport, Palakkad RTO, Electric Vehicles, Kerala Auto News, Motor Vehicles Department

spot_imgspot_img
spot_imgspot_img

Latest news

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

Other news

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ...

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ – നെതർലൻഡ്‌സ് പോരാട്ടം ഇന്ന്!

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ കൊച്ചി:...

Related Articles

Popular Categories

spot_imgspot_img