തിരുവനന്തപുരം: കൊല്ലം- എറണാകുളം സ്പെഷ്യൽ മെമുവിന്റെ സർവീസ് കാലാവധി നീട്ടി. 2025 മേയ് 30 വരെയാണ് സർവീസ് നീട്ടിയത്. റെയിൽവേയുടെ തീരുമാനം യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകും.(Kollam – Ernakulam MEMU service extended)
ആഴ്ചയിൽ അഞ്ച് ദിവസമാണ് കോട്ടയം വഴിയുള്ള മെമു സർവീസ് നടത്തുന്നത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച് 9.35ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും. തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ് മെമുവിന്റെ സ്റ്റോപ്പുകൾ.