web analytics

കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന് വൈദ്യുതി ചോർന്നതിനെത്തുടർന്ന്

കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന് വൈദ്യുതി ചോർന്നതിനെത്തുടർന്ന്

Kollam: കിഴക്കേ കല്ലടയിൽ വൈദ്യുതാഘാതത്തെ തുടർന്ന് 12 വയസുകാരന് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

സംഭവസമയത്ത് വീട്ടിൽ സഹോദരി ആർദ്ര മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരനെ തിരഞ്ഞെത്തിയപ്പോൾ വീട്ടിനോട് ചേർന്ന ഷെഡിൽ തയ്യൽ മെഷീനിനരികിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ ആദിദേവിനെ കണ്ടെത്തുകയായിരുന്നു. ആർദ്രയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനിൽ നിന്നുള്ള വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മെഷീൻ പ്ലഗ്ഗിൽ ഘടിപ്പിച്ച നിലയിലായിരുന്നു. ഇത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് കരുതുന്നത്. തയ്യൽ മെഷീനിലേക്കും വൈദ്യുതി പ്രവഹിച്ചതായും കണ്ടെത്തി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary
In Kollam, a 12-year-old boy died after suffering an electric shock at his home in Kizhakke Kallada.

The boy was found unconscious with burn injuries near a sewing machine in a shed. He was rushed to the hospital but could not be saved.

Preliminary findings suggest that a faulty vibrator machine caused an electrical leak, leading to the accident.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img