web analytics

അവസാന ഓവറിൽ സ്റ്റാർക്ക് മാജിക്: സൂര്യകുമാറിന്റെ ഒറ്റയാൾ പോരാട്ടം പാഴായി: വാംഖഡെയിൽ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി കൊൽക്കത്തയുടെ വിജയത്തേരോട്ടം

മുംബൈ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊൽക്കത്തയുടെ തേരോട്ടം. 12 വർഷങ്ങൾക്ക് ശേഷം വാംഖഡെ മണ്ണിൽ കൊൽക്കത്ത ജയിച്ചു കയറി. 24 റൺസിന് മുംബൈ ഇന്ത്യൻ സിനെ പരാജയപ്പെടുത്തിയാണ് നീണ്ട കാലയളവിലെ വിജയദാഹം കൊൽക്കത്ത തീർത്തത്. കൊൽക്കത്തയുടെ 169 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ മുംബയെ 18.5 ഓവറിൽ 145 റൺസിന് എറിഞ്ഞൊതുക്കിയാണ് കൊൽക്കത്ത തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയത്. കളിയുടെ പത്തൊമ്പതാമത് ഓവറിൽ 3 വിക്കറ്റുകൾ മിച്ചൽ സ്റ്റാർക്കിന്റെ മാജിക്കൽ പെർഫോമൻസ് ആണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. സുനിൽ നരയ്‌നും വരുണും നാല് ഓവറിൽ 22 മാത്രം രണ്ടു വിക്കറ്റ് വീതം പോക്കറ്റിലാക്കി.ജയത്തോടെ 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ബര്‍ത്തിനടുത്തെത്തി. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു. 2012-ലാണ് ഇതിനു മുമ്പ് കൊല്‍ക്കത്ത, വാംഖഡെയില്‍ മുംബൈയെ പരാജയപ്പെടുത്തിയത്.

ബാറ്റിങ് തകര്‍ച്ച നേരിട്ട മുംബൈക്കായുള്ള സൂര്യകുമാര്‍ യാദവിന്റെയും ടിം ഡേവിഡിന്റെയും പോരാട്ടം വിഫലമായി. 170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പൊരുതിയ മുംബൈ മുന്‍നിര, കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കു മുന്നില്‍ പതറി.ഏഴാം വിക്കറ്റില്‍ ടിം ഡേവിഡിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് ആക്രമണമഴിച്ചുവിട്ടതോടെ മുംബൈ വിജയം മണത്തതാണ്. 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയപ്രതീക്ഷയുയര്‍ത്തിയ ഈ സഖ്യം 16-ാം ഓവറില്‍ സൂര്യകുമാറിനെ പുറത്താക്കി ആന്ദ്രേ റസ്സല്‍ പൊളിച്ചു. 9-ാം ഓവറില്‍ ഡേവിഡിനെ, ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ച സ്റ്റാര്‍ക്ക് തുടർന്ന് മറ്റുള്ളവരെയും കൂടാരം കയറ്റിയപ്പോൾ, വിജയം കൊൽക്കത്തയ്‌ക്കൊപ്പം. ജയത്തോടെ 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ബര്‍ത്തിനടുത്തെത്തി. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു.

Read also: ദാ എത്തീ മഴ ! ഇന്ന് ഈ എട്ട് ജില്ലകളില്‍ തകർപ്പൻ മഴ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു ; ചൊവ്വാഴ്ച വയനാട് യെല്ലോ അലേര്‍ട്ട്:

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img