web analytics

പുതിയ സ്റ്റോപ്പിൽ മെമുവിനെ സ്വീകരിക്കാൻ കാത്തു നിന്ന് എംപിയും യാത്രക്കാരും; പക്ഷേ ട്രെയിൻ നിർത്താതെ പാഞ്ഞു, സംഭവം ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ

ആലപ്പുഴ: പുതിയതായി സ്റ്റോപ്പ് അനുവദിച്ച സ്റ്റേഷനിൽ നിർത്താതെ പോയി കൊല്ലം – എറണാകുളം മെമു. ഇതോടെ ട്രെയിനിനെ സ്വീകരിക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും നിരാശരായി. ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിലാണ് സംഭവം.(Kodikkunnil suresh mp and passengers are waiting for receive memu)

ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ 7.15 ഓടു കൂടി മെമുവിനെ സ്വീകരിക്കാനായി എംപി അടക്കമുള്ളവർ എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം കണക്കിലെടുത്താണ് ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ അധികൃതർ രം​ഗത്തെത്തി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img