മദ്യലഹരിയിൽ വണ്ടിപ്പെരിയാർ ടൗണിൽ നിന്നും ഓട്ടോറിക്ഷയുമായി കടന്നുകളയാൻ ശ്രമിച്ച ആദിവാസി യുവാവ് ഓട്ടോറിക്ഷ തലകീഴായി മറിച്ചു.സത്രം ഭാഗത്ത് താമസിക്കുന്ന സണ്ണി (35) ആണ് അപകടം വരുത്തിയത്. അപകടത്തിൽ പരുക്കേറ്റ യുവാവിനെ നാട്ടുകാർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടി. Drunk man steals auto-rickshaw; vehicle overturns while trying to escape
വണ്ടി പെരിയാറ്റിലെ ഓട്ടോ തൊഴിലാളിയായ ചുരക്കുളം ബൈജുവിൻ്റെ ഓട്ടോയാണ് ഇയാൾ കടത്തി കൊണ്ട് പോകാൻ ശ്രമിച്ചത്. ബൈജു ഓട്ടോ പാർക്ക് ചെയ്ത് ചായ കുടിക്കാൻ കടയിൽ കയറിയപ്പോഴാണ് ഇയാൾ ഓട്ടോയുമായി പോയത്. അപകടത്തിൽ ഓട്ടോറിക്ഷക്ക് കാര്യമായ കേട് പാടുകൾ സംഭവിച്ചു.
തുടർന്ന് ബൈജു വണ്ടിപെരിയറിൽ പോലിസിൽ പരാതി നൽകി. മുൻപ് ഇവിടെ നിന്നും ഓട്ടോറിക്ഷ കാണാതായ സംഭവത്തിനു പിന്നിലും ഇയാളാണന്ന് സംശയിക്കുന്നതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു.