ലാൻഡ് ചെയ്യാൻ മണിക്കൂറുകൾ ബാക്കി, പവർ ബാങ്കിന് തീ പിടിച്ചു; പരിഭ്രാന്തിയിലായി യാത്രക്കാർ; വീഡിയോ
ആംസ്റ്റർഡാം: ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം എയർലൈൻസിൻറെ ബോയിംഗ് 777 വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് നാല് മണിക്കൂർ മുൻപായിരുന്നു ഈ സംഭവം ഉണ്ടായത്. വിമാനത്തിനുള്ളിൽ പുക നിറഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ മുഖം പൊത്തിയിരുന്നു.
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ അടിയന്തര നടപടി സ്വീകരിച്ചു. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും, സംഭവ സമയത്ത് ഉണ്ടായ പരിഭ്രാന്തി പലർക്കും ഭീതിജനകമായിരുന്നു. യാത്രക്കാരിൽ ആരും പരിക്കേറ്റിട്ടില്ല. വിമാനം സുരക്ഷിതമായി ആംസ്റ്റർഡാം വിമാനത്താവളത്തിൽ ഇറക്കി.
പവർ ബാങ്കുകൾ – ഉയർന്ന അപകടസാധ്യതയുള്ള ഉപകരണങ്ങൾ
എയർലൈൻസ് പ്രസ്താവന പ്രകാരം, തീപിടിത്തത്തിന് കാരണമായത് ലിഥിയം-അയൺ ബാറ്ററിയുടെ അമിത ചൂടാകൽ. ഇത്തരം ബാറ്ററികൾ അമിത ചൂടാകാനുള്ള സാധ്യതയുള്ളതിനാൽ, അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ പ്രകാരം ചെക്ക്-ഇൻ ബാഗുകളിൽ പവർ ബാങ്കുകൾ വയ്ക്കുന്നത് നിരോധിതമാണ്.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലും ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ കഴിഞ്ഞ വർഷങ്ങളിലായി വിമാനങ്ങളിൽ തീപിടിത്തത്തിന് കാരണമായ നിരവധി സംഭവങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. അപകട സാധ്യത വർധിച്ചതോടെ ചില വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നടപടികൾ തുടങ്ങി. എമിറേറ്റ്സ് അടുത്തിടെ പ്രഖ്യാപിച്ചതുപോലെ, 2025 ഒക്ടോബർ 1 മുതൽ അവരുടെ വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കും.
യാത്രക്കാരുടെ അനുഭവം
സംഭവസമയം ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. യാത്രക്കാരനായ സിമിയോൺ മാലഗോളി ഈ യാത്രയെ തന്റെ ജീവിതത്തിലെ “ഏറ്റവും സമ്മർദ്ദം നിറഞ്ഞ അനുഭവം” എന്നാണ് വിശേഷിപ്പിച്ചത്. പുക നിറഞ്ഞ കാബിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു, ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
വിമാനത്തിൽ ഉണ്ടായ തീപിടിത്തം, വിമാനയാത്രകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ജാഗ്രത ആവശ്യമാണ് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.
ലാൻഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്’; രക്ഷപ്പെട്ടത് മഹാഭാഗ്യമെന്ന് കേരള എംപിമാർ
ചെന്നൈ : വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് കെസി വേണുഗോപാൽ എംപി. എയർ ഇന്ത്യ വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. കെ സി വേണുഗോപാൽ പറഞ്ഞു.
കെ. സി. വേണുഗോപാൽ പറഞ്ഞത്: “ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്നുകൊണ്ടിരിക്കെ ഇന്ധനം തീരാറായപ്പോൾ ലാൻഡിങ് ശ്രമം തുടങ്ങി. ഇറങ്ങാൻ പോകുമ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടെന്ന വിവരം വന്നു. വീണ്ടും മുകളിലേക്ക് പറക്കേണ്ടിവന്നു. ഇതോടെ സാങ്കേതിക തകരാറിനൊപ്പം ആശയവിനിമയ പ്രശ്നവും ഉണ്ടെന്ന് മനസ്സിലാക്കി. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് യാത്രക്കാരുടെ രക്ഷയായത്.” സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശ് എംപി പറഞ്ഞു, “റഡാറിലെ തകരാറാണ് കാരണമെന്ന് പറയുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. റൺവേയിൽ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാതിരുന്നത് ഭാഗ്യം. ക്യാപ്റ്റൻ വെങ്കിടേഷിന്റെ മികവാണ് എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത്.”
വിമാനം രാത്രി 7.20ന് പുറപ്പെടാനിരുന്നതായിരുന്നു, എന്നാൽ അരമണിക്കൂർ വൈകി 7.50ന് പറന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റ് സാങ്കേതിക പ്രശ്നം അറിയിച്ചത്. തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങിനുള്ള ശ്രമം ആരംഭിച്ചെങ്കിലും മണിക്കൂറുകളോളം വിമാനത്തിന് മുകളിൽ വട്ടമിട്ട് പറക്കേണ്ടിവന്നു.
കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിൽ കുറിച്ചത്: “റഡാറുമായി ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവോടെ, മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കി മുഴുവൻ യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു.”
വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം നടത്തുമെന്ന് സൂചനതിരുവനന്തപുരം–ഡൽഹി എയർ ഇന്ത്യ 2455 വിമാനത്തിന് പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാറുണ്ടെന്ന വിവരം പൈലറ്റ് അറിയിച്ചതോടെ യാത്രക്കാരിൽ ഭീതിയോടെയാണ് യാത്ര തുടരേണ്ടി വന്നത്. വിമാനം രണ്ട് മണിക്കൂറോളം ആകാശത്ത് ചുറ്റിനടന്ന ശേഷം മാത്രമാണ് അടിയന്തര ലാൻഡിങ് സാധ്യമായത്.
വിമാനത്തിൽ എംപിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ ഉൾപ്പെടെ 160 പേർ ഉണ്ടായിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഇവരുടെ യാത്ര.
എയർ ഇന്ത്യ വിമാനത്തിനു ചെന്നൈയിൽ അടിയന്തിര ലാൻഡിംഗ്; വിമാനത്തിൽ കേരളത്തിലെ എംപിമാരും
ചെന്നൈ: എയർ ഇന്ത്യ വിമാനത്തിനു വീണ്ടും അടിയന്തിര ലാൻഡിംഗ്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈയിൽ ആണ് അടിയന്തരമായി ഇറക്കിയത്.
എയർ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയിരിക്കുന്നത്. റഡാറിലെ തകരാറിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത് എന്നാണു റിപ്പോർട്ട്.
വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
ഒരു മണിക്കൂർ പറന്ന ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിൽ ലാൻഡ് ചെയ്യുകയായിരുന്നു.
കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ട്. യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിന് മുന്നിൽ ഒരു മണിക്കൂർ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഡൽഹിയിലെത്തിക്കും.
English Summary :
Panic broke out on a KLM Airlines Boeing 777 en route to Amsterdam after a power bank caught fire inside the aircraft. The incident occurred about four hours before landing, when the device, stored in an overhead locker, suddenly ignited.