ബീഹാർ മോഡൽ കേരളത്തിലേക്കും; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക പരിഷ്കരിക്കും
തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടികയുടെ പുതുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
മുൻപ് ബീഹാറിൽ നടന്ന വോട്ടർ പട്ടിക പരിഷ്കരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയായിരുന്ന സാഹചര്യത്തിൽ, കേരളത്തിൽ ഇത് ഏറെ ജാഗ്രതയോടെയായിരിക്കും നടപ്പാക്കുക. തെറ്റായ പേരുകൾ, പുനരാവർത്തന എൻട്രികൾ, അനധികൃത ഉൾപ്പെടുത്തലുകൾ തുടങ്ങിയ വീഴ്ചകൾ ഒഴിവാക്കാൻ പ്രത്യേക നടപടികളും പരിശോധനകളും സ്വീകരിക്കുമെന്ന് സൂചന.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള ഔദ്യോഗിക നിർദേശം ലഭിക്കുന്നതിനൊപ്പം തന്നെ കേരളത്തിലെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നിർദേശം ലഭിച്ചിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പിന് മുമ്പ് പട്ടിക പുതുക്കൽ നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. പുതുക്കലിനായി വിശദമായ മാർഗരേഖയും ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ വോട്ടർമാരുടെ പേരുകൾ ചേർക്കൽ, വിലാസം മാറിയവർക്ക് തിരുത്തൽ, മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യൽ എന്നിവക്ക് മുൻഗണന നൽകും. ജനങ്ങളുടെ സജീവ സഹകരണത്തോടെയും നിരീക്ഷണ സംവിധാനങ്ങളോടെയും മാത്രമേ നടപടികൾ കാര്യക്ഷമമാക്കാനാകൂ എന്നും അധികൃതർ പറഞ്ഞു.
‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽ ഗാന്ധി; വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാം
ന്യൂഡൽഹി ∙ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് അനുകൂലമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടു കൊള്ള നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ, വോട്ടു മോഷണവുമായി (വോട്ട് ചോരി) ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യുന്നതിനായി കോൺഗ്രസ് പുതിയ ഡിജിറ്റൽ ക്യാമ്പെയ്‌ൻ ആരംഭിച്ചു.
‘വോട്ട് ചോരി ഇൻ’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് രാഹുൽ ഗാന്ധി ലോഞ്ച് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും വിശ്വാസ്യതയുള്ളതുമായിത്തീരുകയും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ, ജനങ്ങളെ വോട്ടു മോഷണം തടയാനുള്ള പ്രചാരണത്തിൽ സജീവമായി പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.
വെബ്സൈറ്റിൽ ‘വോട്ട് ചോരി പ്രൂഫ്’, ‘ഡിമാൻഡ് ഇസി അക്കൗണ്ടബിലിറ്റി’, ‘റിപ്പോർട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് പ്രധാന ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടുമായി ബന്ധപ്പെട്ട അഴിമതി, ക്രമക്കേട്, വോട്ടർ പട്ടികയിലെ വ്യാജ എൻട്രികൾ തുടങ്ങിയവ നേരിട്ടിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് വ്യക്തികൾക്ക് വെബ്സൈറ്റിൽ നേരിട്ട് രേഖപ്പെടുത്താം.
ക്യാമ്പെയ്‌ന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി, “ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ രാജ്യത്ത് വൻതട്ടിപ്പ് നടക്കുന്നു. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണ്. ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങൾ വോട്ട് മോഷണത്തിന്റെ തെളിവാണ്” എന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം, രാജ്യത്ത് തെരഞ്ഞെടുപ്പ് കൃത്രിമം നടക്കുന്നതിന്റെ തെളിവുകളും രേഖകളും മാധ്യമങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഈ ഡിജിറ്റൽ നീക്കം രാജ്യവ്യാപകമായി സോഷ്യൽ മീഡിയ, പാർട്ടി സംഘടനാ ഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ വ്യാപിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് കൃത്രിമത്തിനെതിരെ ജനങ്ങളുടെ സഹകരണം ഉറപ്പാക്കാനാണ് വെബ്‌സൈറ്റും പ്രചരണവും ലക്ഷ്യമിടുന്നത്.
70 വയസ്സുകാരി കന്നിവോട്ടറായി, ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ; വീട്ടു നമ്പർ പൂജ്യം; ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം…രാഹുൽ ഗാന്ധി ഉന്നയിച്ച 12 ആരോപണങ്ങൾ
ഡൽഹി: വോട്ടെടുപ്പിന്റെ നടത്തിപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.”വോട്ട് മോഷണം” എന്ന പേരിൽ തെളിവുകളുമായി വന്ന രാഹുൽ, പ്രന്റേഷൻ മുഖേന കമ്മീഷന്റെ അനധികൃത പ്രവർത്തനങ്ങൾ നിരത്തുകയായിരുന്നു.
“വോട്ട് മോഷണം” എന്ന തലക്കെട്ടിൽ തെളിവുകൾ ഉൾപ്പെടുത്തി നടത്തിയ പ്രസന്റേഷൻ വഴിയാണ് രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഒരാൾക്ക് ഒരൊറ്റ വോട്ട് എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും, അതു പോലും സംശയത്തിനിടയാക്കുന്ന നിലയിലാണ് ഇപ്പോൾ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ അഞ്ചുമാസത്തിനുള്ളിൽ പതിനായിരക്കണക്കിന് പേരെ പട്ടികയിൽ ചേർത്തു, 40 ലക്ഷം ദുരൂഹ വോട്ടർമാർ അവിടെ നിലവിലുണ്ടായിരുന്നെന്നും രാഹുൽ പറഞ്ഞു. വൈകിട്ട് 5 മണിക്ക് ശേഷമാണ് പല ബൂത്തുകളിലും പോളിങ് നിരക്ക് അപൂർവമായി ഉയർന്നത്, ഇതൊരു ഗുരുതര ക്രമക്കേടിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിയമം മാറ്റിയതും, വോട്ടർ പട്ടികയുടെ ഇലക്ട്രോണിക് റിപ്പോർട്ട് നൽകാൻ കമ്മീഷൻ വിസമ്മതിച്ചതും സംശയം ഗൗരവത്തിലാക്കിയുവെന്ന് രാഹുൽ പറഞ്ഞു. ഒരു മണ്ഡലത്തിലെ മാത്രം പരിശോധനയിൽ 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേർ വ്യാജരാണെന്ന് കണ്ടെത്തിയതായും, 40,009 തെറ്റായ വിലാസങ്ങളും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വീട്ടു നമ്പർ പല വോട്ടർമാർക്കുമില്ലെന്ന് രാഹുൽ പറഞ്ഞു. വീട്ടു നമ്പർ പൂജ്യമെന്നാണ് ചില വോട്ടർ പട്ടികയിൽ ഉള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു മുറിയിൽ 46 പേർ കഴിയുന്നതായാണ് പുറത്തുവന്ന രേഖകൾ. പരിശോധിച്ചപ്പോൾ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല.
ആർക്കും ഇവരെ അറിയില്ല. 40,009 തെറ്റായ മേൽവിലാസങ്ങൾ കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പട്ടികകളിൽ വോട്ടർമാരുടെ ഫോട്ടോ ഇല്ല. വളരെ ചെറിയ രീതിയിൽ, തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഉന്നയിച്ച 12 ആരോപണങ്ങൾ
തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം കാണിക്കുന്നു – ബി.ജെ.പി.യെ സഹായിക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾ നടക്കുന്നു.
“വോട്ട് മോഷണം” എന്ന തലക്കെട്ടിൽ തെളിവുകളോടെ പ്രസന്റേഷൻ – കമ്മീഷന്റെ പ്രവർത്തനം തുറന്നുകാട്ടി.
ഭരണഘടനാപരമായ വോട്ടവകാശം ചോദ്യം ചെയ്യപ്പെടുന്ന നില – ജനങ്ങളിൽ വലിയ സംശയം നിലനിൽക്കുന്നു.
മഹാരാഷ്ട്രയിൽ 5 മാസത്തിനുള്ളിൽ പതിനായിരങ്ങൾ പട്ടികയിൽ ചേർത്തു – മുൻകാലത്തെ അപേക്ഷിച്ച് അപ്രതീക്ഷിത വർദ്ധനവ്.
40 ലക്ഷം ദുരൂഹ വോട്ടർമാർ മഹാരാഷ്ട്രയിൽ – അസാധാരണ പോളിംഗ് നിരക്കുകൾ വൈകിട്ട് 5 മണിക്ക് ശേഷം കുതിച്ചുയർന്നതായി ആരോപണം.
വോട്ടർ പട്ടികയുടെ ഇലക്ട്രോണിക് കോപ്പി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല – പരിശോധന തടസ്സപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കഴിഞ്ഞ് നശിപ്പിക്കാനായി നിയമം മാറ്റി – തെളിവുകൾ മറയ്ക്കാനുള്ള ശ്രമം.
ഒരു മണ്ഡലത്തിലെ പരിശോധനയിൽ 1.5 ലക്ഷം വ്യാജ വോട്ടർമാർ കണ്ടെത്തി – ആകെ 6.5 ലക്ഷത്തിൽ നിന്ന്.
40,009 തെറ്റായ വിലാസങ്ങൾ – വീടുകൾ, പേര്, ഫോട്ടോ എന്നിവ പരിശോധിച്ച് കണ്ടെത്തിയത്.
വോട്ടർ പട്ടികയിലെ വീട് നമ്പർ ഇല്ലാത്തവരുടെ എണ്ണം വലിയത് – ഒരു മുറിയിൽ 80 പേർ, മറ്റൊന്നിൽ 46 പേർ എന്ന് രേഖ.
രാജസ്ഥാനിൽ, എം.പി, ഗുജറാത്തിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല – അസ്വാഭാവികതയെന്ന് രാഹുൽ.
2014 മുതൽ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ കുഴപ്പമുണ്ട് – ആധികാരികതയും വിശ്വാസ്യതയും തകരുകയാണ്.
English Summary :
Kerala will soon begin voter list revision ahead of the assembly elections. Special measures to prevent errors and ensure accuracy in the electoral roll.
kerala-voter-list-revision-before-elections
Kerala, Voter List, Election Commission, Voter Roll Update, Assembly Elections, Rathan U Khelkar