web analytics

മൂക്കറ്റം കടത്തിൽ മുങ്ങി കേരളം

കടബാധ്യതയേറിയ സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: കടബാധ്യതയേറിയ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്.

സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തിൽ മൂന്നുപേർ കടക്കെണിയിലാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു.

കടബാധിതരുടെ ശതമാനം 29.9 ആയതാണ്, ദേശീയ ശരാശരിയായ 14.7 ശതമാനത്തേക്കാൾ ഇരട്ടിയിലധികം.

പഠനപ്രകാരം ആന്ധ്രാപ്രദേശ് (43.7%) ഒന്നാം സ്ഥാനത്തും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്.

ബിനോദ് ബിഹാരി ജേനയും രബിനാരായണൻ പത്രയും ചേർന്ന് തയ്യാറാക്കിയ ‘Financial Inclusion and Indebtedness in India: Insights from NSS 78th Round’ എന്ന റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

സാമ്പത്തിക ഉൾചേരലുകളുടെ കണക്കുകളിൽ കര്‍ണാടകയാണ് (95.9%) മുന്നിലെത്തിയത്.

ആന്ധ്രാപ്രദേശ് (92.3%) രണ്ടാമതും തമിഴ്നാട് (92%) മൂന്നാമതുമാണ്. ഛത്തീസ്ഗഡ് (91.1%) നാലാം സ്ഥാനത്തും കേരളം (91%) അഞ്ചാം സ്ഥാനത്തുമാണ്. ദക്ഷിണേന്ത്യയിൽ ഉൾചേരലും കടബാധ്യതയും ഏറ്റവും കൂടുതലായാണ് രേഖപ്പെടുത്തിയിരിക്കുന്നത് —

യഥാക്രമം 92.1%യും 31.8%യും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് 80.2%യും 7.4%യുമാണ്.

കടബാധ്യതയും കുടുംബത്തിന്റെ സാമ്പത്തിക നിലയുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നും കുടുംബവലുപ്പം കൂടുന്തോറും കടബാധ്യത കുറയുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വായ്പയുടെ വിനിയോഗം അനുസരിച്ചാണ് അതിനെ ‘ഗുഡ് ഡെബ്റ്റ്’ അല്ലെങ്കിൽ ‘ബാഡ് ഡെബ്റ്റ്’ എന്ന് തിരിച്ചറിയുന്നത് എന്നും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടർ സി. വീരമണി പറഞ്ഞു.

ദൈനംദിന ചെലവുകൾക്കും ഉപഭോഗ സാധനങ്ങൾക്കും വായ്പ എടുക്കുന്നത് ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്ക് അനുകൂലമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ കാർ, മൊബൈൽ ഫോൺ തുടങ്ങിയ ഉപഭോഗങ്ങൾ കൂടിയതും ഡിജിറ്റൽ വായ്പകളും ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഓഫറുകളും കടബാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്നും വീരമണി കൂട്ടിച്ചേർത്തു.

അതേസമയം, കാർഷിക ഉപകരണങ്ങൾക്കും വിദ്യാഭ്യാസത്തിനുമുള്ള വായ്പകൾ ഉൽപ്പാദനക്ഷമമായ നിക്ഷേപങ്ങളായാണ് കണക്കാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala ranks third among India’s most debt-burdened states, with nearly 30% of adults in debt, according to a National Statistics Office (NSO) report titled “Financial Inclusion and Indebtedness in India: Insights from NSS 78th Round.” Andhra Pradesh (43.7%) tops the list, followed by Telangana (37.2%).
While Karnataka leads in financial inclusion (95.9%), Kerala stands fifth at 91%. Southern India shows both the highest inclusion and indebtedness rates. Experts note that rising digital loans, easy credit card access, and consumerism in Kerala are driving debt levels higher. Loans for consumption are considered “bad debt,” whereas those for education or agriculture are seen as “productive.”

kerala-third-most-indebted-state-nso-report

Kerala Debt, NSO Report, Financial Inclusion, Karnataka, Andhra Pradesh, Telangana, C Veeramani, CDS, Kerala Economy, Household Debt, India Statistics

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

വയലുകളിൽ കൊക്കുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; കോഴിക്കോട് ഗ്രാമം ഭീതിയിൽ

വയലുകളിൽ കൊക്കുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; കോഴിക്കോട് ഗ്രാമം ഭീതിയിൽ കോഴിക്കോട്:  കോഴിക്കോട് ചാത്തമംഗലം...

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ്

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ് മലയാളികൾ...

Related Articles

Popular Categories

spot_imgspot_img