web analytics

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

ഇടുക്കിയിൽ പ്രത്യേകിച്ച് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

നാളെ കൂടി ശക്തമായ മഴ തുടരുമെന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് നിലനിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

തെക്കൻ കേരള–ലക്ഷദ്വീപ് തീരങ്ങളിലും കന്യാകുമാരി കടൽ മേഖലകളിലും 35 മുതൽ 45 കി.മീ വേഗതയിലും ചില സമയങ്ങളിൽ 55 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

ഇടിമിന്നൽ അത്യന്തം അപകടകാരിയാണെന്നും, മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതി–ആശയവിനിമയ സംവിധാനങ്ങൾക്കും ഗുരുതര നാശം ഉണ്ടാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക

തുറസായ സ്ഥലങ്ങളും ടെറസും ഒഴിവാക്കുക

വാതിലും ജനലും അടച്ചിടുക, സമീപത്ത് നിൽക്കാതിരിക്കുക

ഭിത്തിയിലും തറയിലും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക

ഇടിമിന്നൽ സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത് (മൊബൈൽ ഉപയോഗത്തിന് തടസമില്ല)

കുട്ടികളെ തുറസ്സായ ഇടങ്ങളിൽ കളിക്കാൻ അനുവദിക്കരുത്

മരങ്ങളുടെ കീഴിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്

English Summary

The India Meteorological Department (IMD) has issued a Yellow alert for five districts in Kerala—Thiruvananthapuram, Kollam, Pathanamthitta, Kottayam, and Idukki—as heavy rains intensify. Idukki is likely to experience thunderstorms, moderate to heavy rainfall, and strong winds up to 40 km/h. Rainfall between 64.5 mm and 115.5 mm in 24 hours is classified as heavy rainfall.

kerala-heavy-rain-yellow-alert-five-districts-imd-warning-idukki-thunderstorm

Kerala Rain, IMD Alert, Yellow Alert, Idukki Rain, Thunderstorm, Fishermen Warning, Monsoon Kerala, Weather Update, Kerala News, Heavy Rain Safety, Lightning Safety

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Related Articles

Popular Categories

spot_imgspot_img