web analytics

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍: എസ്‌ഐആര്‍ നീട്ടിവയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ പദ്ധതിയായ എസ്‌ഐആര്‍ (Special Intensive Revision) നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിർദേശിച്ചു.

ജസ്റ്റിസ് വെജി അരുണ്‍ നേതൃത്വം നൽകുന്ന ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചുകൊണ്ട്, വിഷയത്തിൽ ഹൈക്കോടതി ഇടപെടില്ലെന്ന് വ്യക്തമാക്കി. ഇതോടെ, തീരുമാനം ഇപ്പോൾ സുപ്രീംകോടതിയിലേക്ക് മാറുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച്: സർക്കാരിന്റെ ആശങ്ക

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളുമായി ഒരേസമയത്ത് എസ്‌ഐആര്‍ പ്രക്രിയ നടത്തുന്നത് ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാക്കുവെന്നായിരുന്നു സർക്കാരിന്റെ വാദം.

തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള മാനവവിഭവശേഷിയിൽ ഗുരുതരമായ സമ്മർദ്ദമാണ് ഉണ്ടാകുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പെട്രോൾ–ഡീസൽ കാറുകൾ നിരോധിക്കണം; ഇലക്ട്രിക് വാഹനങ്ങൾ കൂട്ടാൻ സുപ്രീം കോടതിയുടെ നിർദേശം

ഉദ്യോഗസ്ഥ ക്ഷാമവുമായി ബന്ധപ്പെട്ട സർക്കാരിന്റെ വാദം തള്ളി കമ്മിഷൻ

അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സർക്കാരിന്റെ വാദം തള്ളി. എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കില്ല എന്നും, ഈ വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥ ക്ഷാമവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്നും, ഈ സാഹചര്യത്തില്‍ നിര്‍ത്തിവയ്ക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

എസ്‌ഐആർ സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയിൽ പരിഗണനയിൽ

ഹർജി പരിഗണിക്കുന്ന വേളയിൽ, എസ്‌ഐആറുമായി ബന്ധപ്പെട്ട പല കേസുകളും ഇതിനകം സുപ്രീംകോടതിയിൽ പരിഗണനയിലാണ് എന്ന കാര്യം കോടതി ശ്രദ്ധയിൽപ്പെടുത്തി. അതിനാലാണ് വിഷയം സുപ്രീംകോടതി പരിഗണിക്കുക തന്നെയാണ് അഭികാമ്യം എന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

ഇതോടെ, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തുന്ന സാഹചര്യത്തിൽ എസ്‌ഐആര്‍ പ്രക്രിയ നീട്ടിവയ്ക്കുമോ, അതോ തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതായി മാറി.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടപടികളും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ-ഭരണപരമായ ചർച്ചകൾ വീണ്ടും ചൂടുപിടിക്കാനാണ് സാധ്യത.

English Summary

The Kerala High Court has advised the state government to approach the Supreme Court regarding its plea to postpone the Special Intensive Revision (SIR) of the voters list. The government argued that concurrent SIR and local body election procedures would cause staff shortages and administrative difficulties.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img