താഴത്തില്ലെടാ…സ്വർണവില വീണ്ടും കുതിച്ചുയർന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് മാത്രം പവന് 880 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലെ ഉയർന്ന നിരക്കായ 1,03,560 രൂപയിലെത്തി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് കടന്നത്. അതിന് ശേഷവും വില ഉയരുന്ന പ്രവണത തുടരുകയാണ്.
ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഈ വിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടിയും പണിക്കൂലിയും നൽകേണ്ടിവരും.
ഇതോടെ ഉപഭോക്താവിന് ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1.10 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകും. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 110 രൂപ ഉയർന്ന് 12,945 രൂപയായി.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ആഗോള തലത്തിൽ നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ പ്രതിസന്ധികളും സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇതാണ് വിലക്കയറ്റത്തിന് പിന്നിലെ മുഖ്യകാരണം.
ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 95,680 രൂപയായിരുന്നു സ്വർണവില. ഡിസംബർ 9-ന് 94,920 രൂപയായി താഴ്ന്നതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
എന്നാൽ പിന്നീട് ശക്തമായ മുന്നേറ്റമാണ് സ്വർണവിലയിൽ ഉണ്ടായത്. ഈ പ്രവണത തുടർന്നാൽ വൈകാതെ തന്നെ ഒരു പവൻ സ്വർണത്തിന്റെ വില ഒന്നേകാൽ ലക്ഷം രൂപ വരെ എത്താനിടയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
English Summary
Gold prices in Kerala surged again today, rising by ₹880 per sovereign to reach a record high of ₹1,03,560. This comes just days after gold crossed the ₹1 lakh mark for the first time. With GST and making charges, the cost of buying one sovereign may exceed ₹1.10 lakh. Global geopolitical tensions and economic uncertainty have increased demand for gold as a safe investment, driving prices upward. Market experts warn that prices may climb further if the current trend continues.
kerala-gold-price-record-high-103560
Gold Price, Kerala Gold Rate, Gold Price Today, Gold Investment, Bullion Market, Safe Haven Investment, Indian Gold Market









