web analytics

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിച്ചു. ആദ്യം തപാൽ ബാലറ്റുകളാണ് എണ്ണുന്നത്. രാവിലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. രാവിലെ 9 മണിയോടെ ആദ്യ ലീഡ് സൂചനകൾ ലഭ്യമാകുമെന്ന് പ്രതീക്ഷ. ഉച്ചയോടെ തന്നെ പൂർണ ചിത്രം വ്യക്തമാകും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടുകൾ 43 കേന്ദ്രങ്ങളിലായി എണ്ണുന്നു. ഫലങ്ങൾ തത്സമയം അറിയാൻ വിവിധ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

വോട്ടെണ്ണൽ ക്രമീകരണം

ആദ്യം സ്ട്രോങ് റൂമുകളിൽ നിന്നുള്ള തപാൽ ബാലറ്റുകൾ 50 വീതം കെട്ടുകളാക്കി പരിശോധിച്ച ശേഷമാണ് എണ്ണൽ ആരംഭിക്കുന്നത്. ഓരോ റൗണ്ടും പൂർത്തിയാകാൻ ഏകദേശം അരമണിക്കൂർ വരെ വേണ്ടിവരും. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ തുറന്ന് എണ്ണും. ഓരോ റൗണ്ടിലും 12 മുതൽ 14 വരെ ബൂത്തുകളുടെ വോട്ടുകളാണ് പരിശോധിക്കുക.

2021ലെ കക്ഷിനില

  • ആകെ സീറ്റുകൾ – 140
  • എൽഡിഎഫ് – 99
  • യുഡിഎഫ് – 41

തപാൽ ബാലറ്റുകളും പോളിങ് ശതമാനവും

സർവീസ് വോട്ടർമാരായ 53,984 പേരിൽ ഇതുവരെ 20,028 പേർ തപാൽ വോട്ടുകൾ രേഖപ്പെടുത്തി. മേയ് 1 വരെ ലഭിച്ച കണക്കാണിത്. രാവിലെ 8 മണിക്ക് മുൻപായി ലഭിക്കുന്ന തപാൽ ബാലറ്റുകളും വോട്ടെണ്ണലിൽ ഉൾപ്പെടുത്തും. ഇതോടെ പോളിങ് ശതമാനം 79.63ൽ നിന്ന് 79.70 ആയി ഉയർന്നു.

കർശന സുരക്ഷ

വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 32,301 പൊലീസുകാരും 20 കമ്പനി കേന്ദ്രസേനയും വിന്യസിച്ചു. ഓരോ റൗണ്ടിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥി ഏജന്റുമാരുടെയും സാന്നിധ്യത്തിൽ പരിശോധിക്കും. യാദൃശ്ചികമായി ചില യന്ത്രങ്ങൾ വീണ്ടും പരിശോധിക്കുകയും ചെയ്യും.

വിവിപാറ്റ് പരിശോധന

ഓരോ മണ്ഡലത്തിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. ഇതിന് അധിക സമയം വേണ്ടിവരും. കണക്കുകളിൽ വ്യത്യാസം കണ്ടെത്തിയാൽ കൂടുതൽ പരിശോധനയും നടത്തും.

പരാതികൾക്ക് ഹെൽപ് ലൈൻ

വോട്ടെണ്ണലിനിടെ ക്രമക്കേടുകളോ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരം അറിയിക്കാം.

ക്യുആർ കോഡ് സംവിധാനം

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്കും സ്ഥാനാർഥി ഏജന്റുമാർക്കും ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും ഫലം ഇന്ന്

കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന് നടക്കും. ആകെ 824 മണ്ഡലങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്.

English Summary

Vote counting for the Kerala Assembly elections has begun. Postal ballots are counted first, followed by EVM votes. Early leads are expected by 9 AM, with final results likely by afternoon.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img