കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ രണ്ടു കോടി രൂപവരെ വായ്പ; പലിശ ആറ് ശതമാനം മാത്രം; കേരള ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ രണ്ടു കോടി രൂപവരെ അഗ്രികള്‍ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് വായ്പ നല്‍കാന്‍ കേരള ബാങ്കിന്റെ തീരുമാനം.

കര്‍ഷകര്‍, കാര്‍ഷിക സംരംഭകര്‍ എന്നിവര്‍ക്കും കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്വയംസഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കുമാണ് വായ്പ അനുവദിക്കുക. തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മൂന്നു ശതമാനം പലിശ ഇളവോടെ 6 ശതമാനം പലിശയ്ക്കാണു വായ്പ അനുവദിക്കുന്നത്.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികള്‍ക്കും ഇതര സഹകരണ സംഘങ്ങള്‍ക്കും നല്‍കുന്നത്. ഒരു യൂണിറ്റിനു പദ്ധതിത്തുകയുടെ 90% അല്ലെങ്കില്‍ 2 കോടിരൂപ വരെ അനുവദിക്കും. കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനും വായ്പ പ്രയോജനപ്പെടുത്താം.

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം; ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം, റിപ്പോര്‍ട്ട്

കര്‍ഷകര്‍ക്കു ഹ്രസ്വകാല, ദീര്‍ഘകാല കാര്‍ഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കില്‍ അനുവദിക്കും. ക്ഷീരകര്‍ഷകര്‍ക്കു 2 ലക്ഷം രൂപവരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീന്‍, കാളാഞ്ചി, കൂടുമത്സ്യക്കൃഷി, ചെമ്മീന്‍, വനാമി കര്‍ഷകര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പയും ദീര്‍ഘകാല വായ്പയും കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ലഭിക്കും. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യവില്‍പന വാഹനത്തിനും വായ്പ നല്‍കും. 2025-26 ല്‍ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്നു കാര്‍ഷിക മേഖലയ്ക്ക് നീക്കിവെയ്ക്കാനും തീരുമാനിച്ചു.

Kerala Bank’s decision to provide Agriculture Infrastructure Fund loan up to Rs 2 crore at low interest rates to promote agriculture

spot_imgspot_img
spot_imgspot_img

Latest news

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

Related Articles

Popular Categories

spot_imgspot_img