web analytics

വഖഫ് ഭേദഗതി വിഷയത്തിൽ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശ്ശേരി അതിരൂപതാ പിആർ – ജാഗ്രതാസമിതി

ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.  വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി.

നിയമത്തിൻ്റെ പിൻബലത്തിൽ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങൾ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണിൽ നിലനിൽപ്പിനായി പോരാടുന്ന ചെറായി – മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ പരിഗണിക്കാത്തത് പക്ഷപാതപരവും അപലപനീയവുമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

അതിരൂപതാ കേന്ദ്രത്തിൽ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ. ഡോ റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു അഡ്വ. ഡെന്നിസ് ജോസഫ് വിഷയാവതരണം നടത്തി. അതിരൂപതാ പി.ആർ.ഒ. അഡ്വ.ജോജി ചിറയിൽ മോഡറേറ്ററായിരുന്നു . സെർജി ആൻ്റണി, ബിജു സെബാസ്റ്റ്യൻ, ജോബി പ്രാക്കുഴി, ഡോ.ജാൻസിൻ ജോസഫ്, അഡ്വ. ജോർജ് വർഗീസ് കോടിക്കൽ, റെജി ചാവറ,  ടോം ജോസഫ്, ആൻ്റണി എം.എ, അമൽ സിറിയക്, ജോയൽ ജോൺ റോയി, എന്നിവർ പ്രസംഗിച്ചു.

Kerala Assembly’s stand on Waqf Amendment should be reconsidered

spot_imgspot_img
spot_imgspot_img

Latest news

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

Other news

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം ഇടുക്കി നെടുങ്കണ്ടത്ത്...

കരൂർ റാലി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് മാസത്തിൽ ₹5000 സഹായം പ്രഖ്യാപിച്ച് വിജയ്; മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും

കരൂർ റാലി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് മാസത്തിൽ ₹5000 സഹായം ചെന്നൈ: സെപ്റ്റംബർ...

നിരോധിത എയർഹോണുകൾ ഉപയോഗിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്; അഴിച്ചുമാറ്റി നശിപ്പിക്കാൻ തുടങ്ങി

എയർഹോണുകൾ ഉപയോഗിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ് കോഴിക്കോട്: നഗരത്തിൽ...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത്...

Related Articles

Popular Categories

spot_imgspot_img