web analytics

രതിചിത്ര താരം കൈലി പേജ് അന്തരിച്ചു

രതിചിത്ര താരം കൈലി പേജ് അന്തരിച്ചു

ലൊസാഞ്ചലസ്∙ പോൺ ഇൻഡസ്ട്രിയെപറ്റിയുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയിൽ അഭിനയിച്ച രതിചിത്ര താരം കൈലി പേജ് (28) അന്തരിച്ചു. ലൊസാഞ്ചലസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് ഇവരുടെ മരണം സ്ഥിരീകരിച്ചു.

ഓക്‌ലഹോമയിലെ തുൾസ സ്വദേശിനിയാണ് കൈലി പൈലന്റ് എന്ന കൈലി പേജ്. കൈലി പേജ് പേരിൽ രതിചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ജൂൺ 25നാണ് കൈലി പേജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2016ലാണ് കൈലി പേജ് രതിചിത്ര നടിയായി അഭിനയം തുടങ്ങിയത്. ഇത്തരത്തിൽ 200ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2017ൽ അഡൾട്ട് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം പറയുന്ന ‘ഹോട്ട് ഗേൾസ് വാണ്ടഡ്: ടേൺഡ് ഓൺ’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലും കൈലി അഭിനയിച്ചിട്ടുണ്ട്.

പരമ്പരയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള പോരാട്ടങ്ങളെക്കുറിച്ചും കൈലി തുറന്നു സംസാരിക്കുന്നുണ്ട്.

ഓക്‌ലഹോമയിലേക്ക് കൈലിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനും സംസ്കാര ചെലവുകൾക്കുമായി കുടുംബം ഗോഫണ്ട്മി പേജ് തുടങ്ങിയിട്ടുണ്ട്. കൈലിയുടെ ടാലന്റ് ഏജൻസിയായ ഹുസി മോഡൽസ് ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.

സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം

പ്രശസ്ത നീലച്ചിത്രനടി റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. ജാപ്പനീസ് പോൺ താരമായ യുവതിയുടെ യഥാർത്ഥ പേര് കായി അസാകുറ എന്നാണ്.

താൻ ഇസ്ലാംമതം സ്വീകരിച്ചെന്നും പോൺ ഇൻഡസ്ട്രിയിൽ നിന്നും പിന്മാറുകയാണെന്നും താരം തന്നെയാണ് പറഞ്ഞത്.

മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയിൽ ഇഫ്താറിൽ പങ്കെടുക്കുന്ന വിഡിയോ റായ് ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പർദ ധരിച്ചാണ് ഇവർ ഇഫ്താറിൽ പങ്കെടുത്തത്.

“നമുക്കെല്ലാവർക്കും അല്ലാഹുവിനോട് അടുത്തിരിക്കുന്നതും പ്രിയപ്പെട്ടവരോടും കുടുംബത്തോടും സഹോദരങ്ങളോടും അടുത്തിരിക്കുന്നതുമായ ഒരു മനോഹരമായ മാസം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഞാൻ വളരെ ആവേശത്തിലാണ്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് ശക്തി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റമദാൻ മുബാറക്,” – ഇങ്ങനെയാണ് ഇവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്

ഇസ്ലാമിനെക്കുറിച്ച് നടത്തിയ അന്വേഷണങ്ങൾ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ യുവതി പങ്കുവെച്ചിരുന്നു. ഈ വർഷം റംസാൻ നോമ്പനുഷ്ഠിക്കുമെന്നും മാർച്ച് രണ്ടിന് അവർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.

റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്സിൽ ആരാധകരുടെ സംഗമം റായ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പ്രാർഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനുള്ള പ്രെയർ കിറ്റുകളും റായ് ആരാധകർക്ക് സമ്മാനമായി നൽകിയിരുന്നു.

വിവിധ പള്ളികൾ സന്ദർശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റായ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

താൻ അഭിനയിച്ച പോൺ വീഡിയോകളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്.

ഏതെങ്കിലും വീഡിയോകൾ ഇനി ഉണ്ടെങ്കിൽ അത് താൻ ഇസ്ലാംമതം സ്വീകരിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവർ പറഞ്ഞു”

ENGLISH SUMMARY:

Kaylee Page (28), an adult film actress who appeared in a Netflix series about the porn industry, has passed away. Her death has been confirmed by the Los Angeles County Medical Examiner’s Office. Originally from Tulsa, Oklahoma, she performed under the stage name Kaylee Page. Reports state that the exact cause of death is yet to be determined.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

Related Articles

Popular Categories

spot_imgspot_img