web analytics

കാസർഗോഡ് – തിരുവനന്തപുരം ദേശിയപാത, ശരവേഗത്തിൽ നിർമ്മാണം; ഈ വർഷം തന്നെ തുറന്നേക്കും

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല് ശതമാനം പൂർത്തിയായി. ഈ വർഷം ഡിസംബർ അവസാനത്തോടെ ദേശീയപാത നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ദേശിയ പാത നിർമ്മാണത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ഏഴ് മേൽപാലങ്ങളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു.

രാമനാട്ടുകര-ഇടിമൂഴിക്കൽ ഭാഗത്ത് എട്ടുവരിപ്പാത തയാറാക്കി കഴിഞ്ഞു, കോഴിക്കോട്-മലപ്പുറം അതിർത്തിയിൽ പണി അവസാനഘട്ടത്തിലാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് വളവുകൾ നിവർത്തി. പാണമ്പ്ര വളവ് പൂർണമായും അപ്രത്യക്ഷമായി. ദേശീയപാത നിർമാണം പൂർത്തിയായാൽ മലപ്പുറം ജില്ല കടക്കാൻ വെറും 55 മിനിറ്റ് മതിയാകും .

കണ്ണൂരിൽ ദേശീയപാതയുടെ നിർമാണം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. കാലിക്കടവ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത നിർമാണം അതിവേഗം നടക്കുകയാണ്. കാലിക്കടവ് മുതൽ തളിപ്പറമ്പ് വരെയുള്ള റീച്ചിൽ നിർമാണം 72 ശതമാനത്തിലെത്തി.

ആറു വരിയിൽ നവീകരിക്കുന്ന രാമനാട്ടുകര-വെങ്ങളം 28.400 കിലോമീറ്റർ ദേശീയപാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്നു. മെയ് 30ആണ് കാസർകോട്-മലപ്പുറം ദേശീയപാത നിർമാണം പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img