web analytics

നവകേരള ബസ് ഉൾപ്പെടുന്ന KSRTC യുടെ ജനപ്രിയ റൂട്ടിന് വമ്പൻ തിരിച്ചടി; കേരള യാത്രക്കാർക്കായി കിടിലൻ സൗകര്യമൊരുക്കി കർണാടക ആർടിസി; ഇത് സൂപ്പർ ഹിറ്റാകും !

കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി നൽകി കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി അത്യാഡംബര ബസ്സുകൾ ഇറക്കാൻ കർണാടക ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ച് ഏറ്റവും ലാഭത്തിൽ ഓടുന്ന കൊച്ചി കോഴിക്കോട് ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ് തുടങ്ങുക. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും നിരവധി ആളുകളാണ് ദിനംപ്രതി ബംഗ്ലൂരിലേക്ക് പോകുന്നത്. ഇവിടങ്ങളിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസിയോട് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ നാളിതുവരെ കണ്ട ഭാവം നടിക്കാത്ത കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാണ് കർണാടകയുടെ മൾട്ടി ആക്സിൽ സർവീസ്.

പുതുപുത്തൻ മൾട്ടി ആക്സിൽ സ്ലീപ്പർ അംബാരി ബസ്സുകൾ ആണ് കൊച്ചിയിലേക്കും കോട്ടയത്തേക്കും കർണാടകയുടെ വക സർവീസ് നടത്താൻ ഒരുങ്ങുന്നത്. എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം ആലപ്പുഴ എന്നിവിടങ്ങളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് അംബാരി ഡ്രീം ക്ലാസ് സർവീസുകളുമാണ് കർണാടക ആരംഭിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ കോട്ടയം റൂട്ടിൽ നിലവിലുള്ള ഐരാവതി ക്ലബ്ബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സുകൾക്ക് പകരമായാണ് പുതു പുത്തൻ സ്ലീപ്പർ ബസുകൾ ഓടിക്കുക. കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കും സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ തിരക്ക് എല്ലാ ദിവസവും ഉണ്ടെന്നിരിക്കെ വാരാന്ത്യങ്ങളിലെ കുട്ടികളുടെ തിരക്ക് കൂടിയാകുമ്പോൾ ഈ സർവീസുകൾ സൂപ്പർഹിറ്റ് ആകുമെന്ന് ഉറപ്പാണ്.

Read also: രുദ്രം 2; പരീക്ഷണത്തിലെ കണ്ടു, ആ രൗദ്രഭാവം ; ഇതുതന്നെയാണ് ഇനി വ്യോമസേനയുടെ വജ്രായുധം; ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img