ന്യൂഡൽഹി: സൂചിമുനയുടെ കൃത്യത, ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും, റഡാറുകളെ നിഷ്പ്രഭമാക്കും, വ്യോമസേനയുടെ ആവനാഴിയിലേക്ക് രുദ്രം 2.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. ശത്രുവിന്റെ റഡാർ കണ്ടെത്തി തകർക്കുമെന്നതാണ് രുദ്രത്തിന്റെ സവിശേഷത.
സുഖോയ്-30MK-I യുദ്ധവിമാനത്തിൽ ഒഡീഷ തീരത്താണ് മിസൈൽ പരീക്ഷണം യാഥാർത്ഥ്യമായത്. ഇതോടെ എല്ലാ പരീക്ഷണ വിക്ഷേപണങ്ങളും രുദ്രം-2 പൂർത്തിയാക്കി.100 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ശത്രുവിന്റെ റഡാർ സംവിധാനം കണ്ടെത്തി തകർക്കുന്ന രുദ്രത്തിന്, റഡാർ പ്രവർത്തിക്കാതിരിക്കുന്ന സമയത്തും പ്രവർത്തിക്കാനാകും. എല്ലാവിധ റേഡിയോ തരംഗങ്ങളും സിഗ്നലുകളും തിരിച്ചറിയാൻ കെൽപ്പുള്ളവയാണ് രുദ്രം മിസൈലുകൾ.
ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നട്ടെല്ലായ Su-30MK-I മുഖേന നാല് വർഷം മുൻപ് രുദ്രം മിസൈലിന്റെ mark-1 പതിപ്പ് വികസിപ്പിക്കുകയും പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തിരുന്നു. രുദ്രം മിസൈലിന്റെ ആദ്യ പതിപ്പ് 2020ലാണ് പരീക്ഷിച്ചത്.