web analytics

കാട്ടാന ഭീതിയിൽ കണ്ണൂർ! തുരത്താൻ ശ്രമവുമായി വനംവകുപ്പ്; മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ

കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടാന. കുട്ടിയാനയാണ് കാട് ഇറങ്ങി ജനവാസമേഖലയിൽ എത്തിയിരിക്കുന്നത്. കാട്ടാന ഇറങ്ങിയതിനാൽ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈന്തുംകരി, എടപ്പുഴ, കൂമൻതോട് വാർഡുകളിലാണ് നിരോധനാജ്ഞ.

ആനയെ തുരത്താനായി വ്യാപക ശ്രമങ്ങൾ നടത്തിവരികയാണ് വനംവകുപ്പ്. മയക്കുവെടി വെക്കുന്നതിനെക്കുറിച്ചും ആലോചനയിലുണ്ട്. പ്രദേശവാസികൾക്കെല്ലാം തന്നെ ഇതിനോടകം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നാട്ടിലിറങ്ങിയ കുട്ടിയാനയുടെ തുമ്പിക്കൈയുടെ ഭാ​ഗത്ത് പരിക്കേറ്റതായി സംശയമുണ്ട്. വീണ് പരിക്ക് പറ്റിയതാകാനാണ് സാധ്യത. അവശനിലയിലായ കുട്ടിയാന റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img