web analytics

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണ(30)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ശ്രീരാം നഗർ കോളനിയിലെ സി-ബ്ലോക്കിലുള്ള വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Kannada actress Shobhitha Shivanna found dead)

പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സിനിമാ, സീരിയൽ താരമായ ശോഭിത അവതാരകയായാണ് രംഗത്തെത്തിയത്. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്‌പൂർ സ്വദേശിയാണ്.

എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. ചുവടു മാറി, ഗാലിപത, മംഗള ഗൗരി, കോഗിലേ, ബ്രഹ്മഗന്തു, കൃഷ്ണ രുക്മിണി, ദീപാവു നിന്നടെ ഗലിയു നിന്നടെ, മനേദേവ്രു തുടങ്ങിയ ജനപ്രിയ ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായിരുന്നു അവർ.

രണ്ട് വർഷം മുമ്പായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷമാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img